ടോക്യോ ഒളിമ്പിക്സ് ; ആദ്യ സ്വർണം ചൈന കരസ്ഥമാക്കി.

ടോക്യോ ഒളിമ്പിക്‌സ്‌ ആദ്യസ്വർണം ചൈനയ്ക്ക്
ടോക്യോ ഒളിമ്പിക്സ് ആദ്യസ്വർണം ചൈനയ്ക്ക്
Photo Credits: IndiaToday

ടോക്യോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയത് ചൈന. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിളിൽ ചൈനയുടെ യാങ് കിയാംഗ് ആണ് ഈ ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടിയെടുത്തത്. റഷ്യയ്ക്ക് വെള്ളിയും സ്വിറ്റ്സർലൻഡിന് വെങ്കലവുമാണ് നേടാൻ കഴിഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതീക്ഷയുടേയും നിരാശയുടേയും ദിനമായിരുന്നു ഇന്ത്യയ്ക്ക് ഇന്ന്. ഷൂട്ടിംഗിൽ ഒന്നാം സ്ഥാനക്കാരിയായ ഇളവെയിലിന് മെഡൽ നേടാനായില്ല.

പുരുഷന്മാരുടെ ഹോക്കി മത്സരം  നടന്നുകൊണ്ടിരിക്കുകയാണ്.  3-2 ന് മുന്നിലാണ് ഇന്ത്യ. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഗോൾ കരസ്ഥമാക്കി ഹർമൻ പ്രീത് സിംഗ്.

ന്യുസീലാൻഡ് മത്സരത്തിന്റെ ആദ്യം ഗോൾ നേടിയിരുന്നെങ്കിലും ഇന്ത്യ ആദ്യ ക്വാർട്ടറിൽത്തന്നെ അത് തിരിച്ചുപിടിച്ചു .തുടർന്ന് ഇന്ത്യയുടെ ആധിപത്യമായിരുന്നു. പി.ആർ ശ്രീജേഷിന്റെ പ്രകടനവും ശ്രെദ്ധയാകർഷിക്കുന്ന ഒന്നായിരുന്നു.

അതേസമയം, ഇന്ത്യ അമ്പെയ്ത്ത് മിക്സഡ് ഡബിൾസിൽ ക്വാർട്ടറിലെത്തി. ചൈനീസ് തായ്പെയ് സഖ്യത്തെ തോൽപ്പിച്ചുകൊണ്ട് ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം മുന്നേറി. ദക്ഷിണ കൊറിയയാണ് അടുത്ത എതിരാളികളിൽ കരുത്തുറ്റ വർ.

ഇന്ത്യൻ സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുന്നത് ഒളിമ്പിക്സ് ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മെഡൽ പോരാട്ടത്തിലാണ്. ഇന്ത്യൻ താരങ്ങളായ ദീപിക കുമാരിയും പ്രവീൺ ജാദവും കാഴ്ചവച്ചത്  അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷ പകരുന്ന പ്രകടനമായിരുന്നു.

ദീപിക കുമാരിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകർന്നത്. കൃത്യം പത്ത് പോയിന്റ് നേടാനായ ദീപിക കുമാരിയുടെ പ്രകടനമാണ് ചൈനീസ് സഖ്യത്തിനെ തളർത്തിയത്.

ക്വാർട്ടർ മത്സരവും, ശേഷം ഫൈനൽ മത്സരങ്ങളും അൽപ സമയത്തിന് ശേഷം തന്നെ  ആരംഭിക്കും. അമ്പെയ്ത്ത് ഇന്ത്യ ഏറെ പ്രതീക്ഷ വയ്ക്കുന്ന മത്സര ഇനമാണ്.

ഇന്ത്യൻ വനിതാ ഹോക്കി മത്സരവും ഇന്ന് നടക്കും. ടോക്കിയോയിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കാൻ തുടങ്ങുകയാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം. ലോക ഒന്നാം നമ്പർ ടീമായ നെതർലാൻഡിനെ റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ടീം ഒയി ഹോക്കി സ്റ്റേഡിയത്തിൽ നേരിടും.

49 കിലോ ഭാരദ്വഹനമാണ് ഇന്ത്യ ഇന്ന് പ്രതീക്ഷ വയ്ക്കുന്ന മറ്റ് മത്സരയിനങ്ങൾ. ഇന്ത്യൻ താരം മീരഭായ് ഛാനുവാണ്. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റലാണ് മറ്റൊരിനം. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരനായ സൗരഭ് ചൗധരിയാണ്.

Story highlight: China wins first gold at Tokyo Olympics.

Related Posts
ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.
മണിക ബത്ര പരിശീലകനെതിരെ ആരോപണം

ടേബിൾ ടെന്നിസ് താരം മണിക ബത്രയാണ് പരിശീലകൻ സൗമ്യദീപ് റോയിക്കെതിരെ ഗുരുതര ആരോപണവുമായി Read more

ടോക്കിയോ ഒളിമ്പിക്സ്: മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ പുറത്തായി.
ലോംഗ് ജമ്പ് ശ്രീശങ്കർ പുറത്തായി

Photo Credit: @IExpressSports/Twitter ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷ വിഭാഗത്തിലെ Read more

ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാന്റെ ജവാദ് ഫറൂഖി ഭീകരവാദിയെന്ന് ദക്ഷിണ കൊറിയൻ താരം.
ജവാദ്ഫറൂഖി ഭീകരവാദി ദക്ഷിണകൊറിയൻതാരം

Photo Credit: ESPN ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാൻ താരത്തെ Read more

ടോക്കിയോ ഒളിമ്പിക്സ്; പി.വി സിന്ധു സെമിയിൽ.
പി.വി സിന്ധു സെമിയിൽ

Photo Credit: Getty Images Meta Description നിലവിൽ റിയോ ഒളിമ്പിക്സ് വെള്ളി Read more

അയര്ലന്ഡിനെ കീഴടക്കി ഇന്ത്യന് വനിത ഹോക്കി ടീം
ഒളിമ്പിക്സ് വനിതാ ഹോക്കി ഇന്ത്യ

ടോക്യോ ഒളിമ്പിക്സിൽ എതിരില്ലാത്ത ഒരു ഗോളിന് അയര്ലന്ഡിനെ കീഴടക്കി ഇന്ത്യന് വനിത ഹോക്കി Read more

ക്വാര്ട്ടര് ഫൈനലില് ദീപിക കുമാരി പുറത്ത്.
ദീപിക കുമാരി ക്വാർട്ടറിൽ പുറത്ത്

Photo Credit: Getty Images ദക്ഷിണ കൊറിയന് താരം ആന് സാനിനോട് 6-0 Read more

ഇന്ത്യയ്ക്ക് രണ്ടാം മെഡൽ സാധ്യത; ബോക്സിങ് താരം ലവ്ലിന സെമി ഫൈനലിൽ.
ബോക്സിങ് താരം ലവ്‌ലിന സെമിഫൈനലിൽ

Photo Credits: Getty Images ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം മെഡൽ പ്രതീക്ഷയുമായി Read more

“ഞാൻ വിജയിച്ചതായി കരുതി. എന്നാൽ തോൽവി അറിഞ്ഞത് ആ ട്വീറ്റിലൂടെ”: മേരി കോം.
പരാജയവാർത്ത അറിഞ്ഞത് മന്ത്രിയുടെ ട്വീറ്റിലൂടെ

Photo Credit: AFP കൊളംബിയൻ താരത്തോട് ടോക്യോ ഒളിമ്പിക്സ് വനിതാ ബോക്സിംഗ് വിഭാഗത്തിൽ Read more

ഇന്ത്യയുടെ ദീപിക കുമാരി അമ്പെയ്ത്തില് ക്വാര്ട്ടര് ഫൈനലില്.
ദീപിക കുമാരി അമ്പെയ്ത്ത് ക്വാര്‍ട്ടറിൽ

photo Credit: Getty imgaes റഷ്യയുടെ സീനിയ പെറോവയെ കീഴടക്കിയാണ് വനിതാ വ്യക്തിഗത Read more

ബോക്സിങ് റിങ്ങിൽ അമ്മമാർ കൊമ്പുകോർക്കുന്നു.
ബോക്സിങ് മേരികോം ലോറെന വിക്ടോറിയ

Photo Credit: Getty Images, PTI ടോക്യോ: ബോക്സിങ് റിങ്ങിൽ ഒളിമ്പിക്സിനെത്തിയ അമ്മമാരുടെ Read more