ഓണാശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രതിസന്ധി കാലഘട്ടത്തെ അതിജീവിക്കാനുള്ള പ്രതീക്ഷയാണ് ഓണം നമുക്ക് പകർന്നു നൽകുന്നത്, നിരവധി സഹായപദ്ധതികളാണ് ഓണക്കാലം വറുതിയില്ലാതെ കടന്നുപോകുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് ലോക്ഡൗൺ മൂലം കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലയ്ക്കായി നടപ്പിലാക്കുന്നതെന്നും അദ്ദേഹം ഫേസ് ബൂക്കിലൂടെ കുറിച്ചു.
ഓണം ഉയർത്തിപ്പിടിക്കുന്ന സമത്വത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സങ്കല്പങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി നമുക്കിന്ന് ഒരുങ്ങാം, വളരെ സന്തോഷത്തോടെ, മഹാമാരിയുടെ കാലത്ത് പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചകൾ വരുത്താതെ നമുക്ക് ഓണം ആഘോഷകരമാക്കാം. എല്ലാവർക്കും സ്നേഹപൂർവം ഉത്രാടദിനാശംസകൾ നേരുന്നതായും ഫേസ്ബൂക്ക് പോസ്റ്റിലൂടെ അദ്ദേഹം പങ്കുവച്ചു.
Story highlight : Chief Minister Pinarayi Vijayan Shares Onam Wishes