ഇന്ത്യയിൽ കോൺഗ്രസ് ശക്തമായ പ്രതിപക്ഷ പാർട്ടിയായി ഉയർന്നു വരണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. എ.ബി വാജ്പേയിയും ജവഹർലാൽ നെഹ്റുവും മാതൃകാ നേതാക്കളെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നിലവിലെ ഭരണ പ്രതിപക്ഷ നേതാക്കൾ ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. കാര്യക്ഷമമായി പ്രവർത്തിച്ച് ആരോഗ്യകരമായ ജനാധിപത്യം സാക്ഷാത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനാധിപത്യസംവിധാനത്തിൽ ഭരണപക്ഷത്തെ വിമർശിക്കാൻ ശക്തമായ പ്രതിപക്ഷമാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെന്റ് വർഷകാല സമ്മേളനത്തിനിടെ നടന്ന പ്രതിഷേധങ്ങൾ വേദനയുളവാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Story Highlights: Union Minister Nitin Gadkari About Congress