
ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ ഇരട്ട സ്വർണനേട്ടം ഓസ്ട്രേലിയയ്ക്ക്. ഓസ്ട്രേലിയൻ നീന്തൽ താരം ആരിയാൻ റ്റിറ്റ്മസാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിലും 200 മീറ്റർ ഫ്രീസ്റ്റൈലിലുമാണ് നീന്തൽതാരം ഇരട്ട സ്വർണം കരസ്ഥമാക്കിയത്. തുടർന്ന് ആരിയാൻ റ്റിറ്റ്മസിന്റെ പരിശീലകന്റെ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അവസാന 20 മിനിറ്റ് വരെ ചൈനീസ് താരം സിയോഭാൻ ബെർനഡേറ്റാണ് ലീഡ് നേടിയിരുന്നത്. എന്നാൽ അവസാനമായപ്പോൾ ചൈനീസ് താരത്തെ മറികടന്ന് ഓസ്ട്രേലിയൻ താരം വിജയം കുറിച്ചു.
മത്സരത്തിൽ ചൈനീസ് താരം സിയോഭാൻ ബെർനഡേറ്റിന് വെള്ളിയും കാനഡാ താരം പെന്നി ഒലെക്സിയക്ക് വെങ്കലവും ലഭിച്ചു.
Story Highlights: Australia’s Ariarne Titmus won double gold in Tokyo olympics.