നിയമസഭാ കയ്യാങ്കളി കേസ്; മന്ത്രി വി.ശിവൻകുട്ടി രാജി വയ്ക്കണമെന്ന് കെ. സുധാകരൻ.

വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് കെ.സുധാകരൻ
വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് കെ.സുധാകരൻ

നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതി വിധി വന്നതിനെ തുടർന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രതികരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസ് പിൻവലിക്കാനാവില്ലെന്ന സുപ്രീം കോടതിയുടെ വിധി ചരിത്രത്തിന്റെ ഭാഗമെന്ന് കെ. സുധാകരൻ പറഞ്ഞു.

പൊതുഖജനാവിലെ ഫണ്ട് ദുർവിനിയോഗം ചെയ്യാൻ അനുമതി നൽകിയതിന് സംസ്ഥാനത്തെ മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

നിയമസഭയിൽ ഒരു നിമിഷം പോലും തുടരാൻ അർഹതയില്ലാത്ത വ്യക്തിയാണ് മന്ത്രി വി. ശിവൻകുട്ടി എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ പരിരക്ഷ ക്രിമിനൽ കുറ്റങ്ങൾക്കുള്ളതല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിൽ ജനപക്ഷത്തു നിന്നു സമരം ചെയ്തതാണെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം. എന്നാൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് പോലും അങ്ങനെ തോന്നിയില്ലെന്ന് കെ. സുധാകരൻ ചൂണ്ടിക്കാട്ടി.

സിപിഎം അണികൾ പ്രതികളായ കൊലക്കേസിൽ നിന്നും അവരെ രക്ഷിക്കാൻ പൊതുഖജനാവിൽ നിന്നും പണം ചിലവഴിക്കുന്നതിന്റെ കണക്ക് മുഖ്യമന്ത്രി പറയണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

  തിരുവനന്തപുരത്ത് വിവിധ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ

കേസ് സുപ്രീം കോടതിയിൽ എത്തിയതോടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അടക്കം ആറു പേർ വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചിരുന്നു.

Story Highlights: KPCC president K Sudhakaran about Kerala Legislative Assembly case.

Related Posts
എൻ.എം. വിജയന്റെ ആത്മഹത്യ: കെ. സുധാകരനിൽ നിന്ന് പോലീസ് മൊഴിയെടുത്തു
Wayanad DCC Treasurer Suicide

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെ. സുധാകരനെ പോലീസ് Read more

എ.കെ. ബാലൻ വായിലൂടെ വിസർജ്ജിക്കുന്ന ജീവി: കെ. സുധാകരൻ
K Sudhakaran

സിപിഐഎം നേതാവ് എ.കെ. ബാലനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. Read more

രാഹുലിനെതിരെ ബിജെപി ഭീഷണി: ജനാധിപത്യത്തിനു നേരെയുള്ള കൊലവിളി – കെ. സുധാകരൻ
Rahul Mankoothathil

പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് കെ.ബി ഹെഡ്ഗെവാറിന്റെ പേരിട്ടതിനെ Read more

  ശ്രീനാഥ് ഭാസിക്കെതിരെ ലഹരി ഉപയോഗ ആരോപണവുമായി നിർമ്മാതാവ്
മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ സമനില തെറ്റി എന്ന് കെ. സുധാകരൻ
Masappady controversy

മാസപ്പടി കേസിൽ കുടുങ്ങുമെന്ന ഭയമാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾക്ക് പിന്നിലെന്ന് കെ. സുധാകരൻ. മാധ്യമപ്രവർത്തകരുടെ Read more

കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ ബിജെപി നീക്കം: കെ. സുധാകരൻ
Catholic Church assets

കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ Read more

ആശാ വർക്കർമാരുടെ പ്രശ്നം: സർക്കാർ ഇടപെടണമെന്ന് കെ. സുധാകരൻ
Asha Workers' Strike

ആശാ വർക്കർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് സർക്കാരാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. Read more

മാസപ്പടി വിവാദം: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ. സുധാകരൻ
Masappadi Case

മാസപ്പടി വിവാദത്തിൽ പിണറായി വിജയനെ സംരക്ഷിക്കുന്ന സിപിഐഎം നിലപാട് ദേശീയതലത്തിൽ പാർട്ടിയെ ലജ്ജിപ്പിക്കുന്നതാണെന്ന് Read more

  പെഹൽഗാം ഭീകരാക്രമണം: അനുശോചനവുമായി മമ്മൂട്ടിയും മോഹൻലാലും
വീണ വിജയൻ മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ
Veena Vijayan Case

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിൽ പിണറായി Read more

സൂരജ് വധക്കേസ്: പ്രതികളെ സംരക്ഷിക്കുന്ന സിപിഐഎം നിലപാട് ‘നിങ്ങൾ കൊന്നിട്ടു വരൂ, ഞങ്ങൾ കൂടെയുണ്ട്’ എന്ന സന്ദേശമാണെന്ന് കെ. സുധാകരൻ
Sooraj murder case

കണ്ണൂർ എളമ്പിലായിയിൽ സൂരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് സിപിഐഎം സംരക്ഷണം നൽകുന്നതായി കെ. Read more

ആശാ വർക്കർമാരുടെ സമരം അടിച്ചമർത്താൻ സർക്കാർ ശ്രമം: കെ. സുധാകരൻ
Asha workers strike

ആശാ വർക്കർമാരുടെ സമരം അടിച്ചമർത്താനുള്ള സർക്കാരിന്റെ ഗൂഢനീക്കമാണ് ധൃതിപിടിച്ചുള്ള ചർച്ചയെന്ന് കെപിസിസി പ്രസിഡന്റ് Read more