ഈ മാസം 16ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന കണ്ണൂർ സ്വദേശി ശ്രീജേഷിനെയാണ് പ്രതികൾ ആക്രമിച്ചത്. പ്രതികൾ ശ്രീജേഷിന്റെ കഴുത്തിൽ കത്തിവെച്ച് പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്നെടുത്തു. ഇടുക്കി തങ്കമണി സ്വദേശി വിബിൻ ബിജു, ആലുവ ആലങ്ങാട് സ്വദേശി ജിനോയ് ജേക്കബ്ബ്, തൃശൂർ വെള്ളിക്കുളങ്ങര സ്വദേശി ആലീഫ്, ആലപ്പുഴ മുതുകുളം സ്വദേശി മുഹമ്മദ് ഫൈസൽ എന്നിവരാണ് പിടിയിലായത്.
ആലുവയിൽ ബാർ ജീവനക്കാരനെ കഴുത്തിൽ കത്തിവെച്ച് കവർച്ച നടത്തിയ കേസിലാണ് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ആലുവ പോലീസാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾക്കെതിരെ മറ്റ് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കവർച്ചയ്ക്ക് പുറമെ മറ്റ് കുറ്റകൃത്യങ്ങളിലും ഇവർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Story Highlights: Four arrested in Aluva for robbing a bar employee at knifepoint.