കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രി പരിസരത്ത് നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്നതായി പരാതി നൽകിയ സംഭവം നാടകമാണെന്ന് പോലീസ് കണ്ടെത്തി. കാർ ഉടമയായ ആനക്കുഴിക്കര സ്വദേശി റഹീസും മറ്റൊരാളും പോലീസിന്റെ പിടിയിലായി. കവർച്ച നടന്നതായി പറയുന്ന പണം കുഴൽപ്പണമാണോ എന്നും പോലീസ് സംശയിക്കുന്നു. വിശദമായ ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പോലീസ് അറിയിച്ചു.
റഹീസിന്റെ ഭാര്യാപിതാവ് നൽകിയ പണവും മറ്റൊരിടത്ത് നിന്ന് ലഭിച്ച പണവും ചേർത്താണ് ഈ തുകയുണ്ടായിരുന്നതെന്നാണ് റഹീസ് പോലീസിന് നൽകിയ മൊഴി. എന്നാൽ പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇത്രയും വലിയ തുക റഹീസിന്റെ കൈവശം ഉണ്ടായിരുന്നോ എന്ന കാര്യത്തിലും പോലീസിന് സംശയമുണ്ട്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കാറിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായതെന്നായിരുന്നു റഹീസിന്റെ പരാതി. ബൈക്കിലെത്തിയ രണ്ടംഗ സംഘം പണച്ചാക്കുമായി പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളും മൊഴികളിലെ പൊരുത്തക്കേടുകളും പോലീസിനെ സംശയത്തിലാക്കി.
പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് പണം കവർന്നത്. കവർച്ചയെന്ന വ്യാജേന കുഴൽപ്പണം മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നാണ് പോലീസിന്റെ നിഗമനം. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Story Highlights: Police uncover staged robbery of Rs 40 lakh from a car in Kozhikode, two including the complainant arrested.