**ആലുവ◾:** വാഴക്കുളത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മൂർഷിദാബാദ് സ്വദേശിയായ നന്തു മൊണ്ടാലിനെയാണ് പെരുമ്പാവൂർ എക്സൈസ് സംഘം പിടികൂടിയത്. ഓപ്പറേഷൻ ക്ലിൻ സ്ലേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പ്രതി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് എക്സൈസ് കണ്ടെത്തി. നട്ടുവളർത്തിയ കഞ്ചാവ് ഉണക്കി പൊടിച്ച് വിൽപ്പന നടത്തിയിരുന്നതായും എക്സൈസ് അധികൃതർ വ്യക്തമാക്കി. മറ്റ് ചെടികളുടെ ഇടയിൽ പ്ലാസ്റ്റിക് ചട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ചെടി.
ഇൻസ്പെക്ടർ വിനോദിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴയിലും മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ 30 കിലോ കഞ്ചാവുമായി പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സുഹേൽ റാണ മണ്ഡൽ (40), അലൻ ഗിൽ ഷെയ്ക്ക് (33), ഹസീന ഖാട്ടൂൺ (33) എന്നിവരാണ് അറസ്റ്റിലായത്.
Story Highlights: Excise officials in Aluva arrested a migrant worker for cultivating cannabis, while three others were caught with 30 kg of cannabis in Muvattupuzha.