
168 ഇന്ത്യക്കാരേയും വഹിച്ച് അഫ്ഗാനിസ്താനിൽ നിന്നും വ്യോമസേനാ വിമാനം പുറപ്പെട്ടു. പുലർച്ചെ കാബൂളിൽ നിന്നും തിരിച്ച സി-17 വിമാനം ഗാസിയാബാദിലെ വ്യമസേനാ താവളത്തിൽ ഇറങ്ങും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അതേസമയം,220 ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങൾ കാബൂളിൽ നിന്നും ഡൽഹിയിലെത്തി.136 പേർ ദോഹ വഴിയും 87 പേർ തജികിസ്താൻ വഴിയുമാണ് തിരികെയെത്തിയത്. തിരിച്ചെത്തിയ വിമാനത്തിൽ രണ്ട് നേപ്പാൾ പൗരന്മാരുമുണ്ട്.
ഇന്നലെയാണ് ഇന്ത്യക്കാരെ കാബൂളിൽ തടഞ്ഞുവച്ചതായുള്ള റിപ്പോർട്ട് പുറത്തുവന്നത്. താലിബാൻ 150 പേരെ തടഞ്ഞുവെച്ചുവെന്നായിരുന്നു റിപ്പോർട്ട്. അതിൽ ഭൂരിഭാഗം ഇന്ത്യക്കാരാണെന്നാണ് വിവരം. എന്നാൽ ഈ വാർത്ത വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Story highlight : Air force plane carrying 168 Indians come out from Afghanistan.