കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു; യുവാവ് ജീവനൊടുക്കി

Anjana

ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു
ഡെന്റൽ  വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു

കോതമംഗലം നെല്ലിക്കുഴിയിലാണ് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ യുവാവ്  വെടിവെച്ചുകൊന്നത്. കൊല നടത്തിയതിനുശേഷം യുവാവും സ്വയം ജീവനൊടുക്കി. കണ്ണൂർ രണ്ടാം മൈൽ സ്വദേശിനി പി.വി മാനസയെയാണ് (24) കണ്ണൂർ സ്വദേശി രാഹിൽ കൊലപ്പെടുത്തിയത്.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു പെൺകുട്ടി. കോളേജിന് സമീപം സഹപാഠികളുമായി ചേർന്നെടുത്ത വാടകവീട്ടിൽ രാഹിൽ അതിക്രമിച്ചുകയറി വെടിവയ്ക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാനസിയെ ക്ലോസ് റേഞ്ചിലാണ് രാഹിൽ വെടിവെച്ചത്. ചെവിക്കു പിന്നിൽ വെടിയേറ്റ പെൺകുട്ടി ഉടൻ നിലത്തുവീണു. തുടർന്ന് യുവാവും സ്വയം വെടിയുതിർത്ത് ജീവനൊടുക്കി.

പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. രാഹിൽ മുൻപ് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ശല്യം കൂടിയതോടെ പെൺകുട്ടി പോലീസിൽ പരാതിപ്പെടുകയും കണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പും നടത്തി.

ശല്യപ്പെടുത്തില്ലെന്ന് ഉറപ്പ് നൽകിയതിനാലാണ് അന്ന്  കേസെടുക്കാഞ്ഞതെന്ന് പോലീസ് അറിയിച്ചു. പക്ഷേ പക മറക്കാതെ  കോതമംഗലത്ത് കൊല്ലാൻ  തന്നെയാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു.

കൊലപ്പെടുത്തിയ തോക്കിന്റെ ഉറവിടവും മറ്റാരുടെയെങ്കിലും സഹായവും ലഭിച്ചോയെന്നത് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

നേരത്തെ ഇരുവരും പ്രണയത്തിലായിരുന്നെന്ന് സൂചനകളുണ്ട്. പരസ്പരം പ്രശ്നങ്ങൾ പറഞ്ഞു തീർത്ത തായും സഹപാഠികൾ വെളിപ്പെടുത്തി.

Story Highlights: Dental student Manasa killed by Rahil at Kothamangalam