രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. രാജ്യത്ത് 43,654 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 640 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു.
ആകെ 4,22,022 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചതിനാൽ ജീവൻ നഷ്ടമായത്. നിലവിൽ 3,99,436 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 41,678 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,06,63,147 ആയി. ഇതുവരെ 41,54,72,455 പേർ രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളേക്കാൾ 47 ശതമാനം വർധനവാണ് രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളിലുണ്ടായത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ എന്നാണ് റിപ്പോർട്ട്.
രാജ്യത്ത് ഗണ്യമായ കോവിഡ് രോഗികളുള്ള 22 ജില്ലകളിൽ ഏഴെണ്ണവും കേരളത്തിലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
Story Highlights: covid cases are increasing in India.