
ടോക്കിയോ: ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം പോരാടുകയും മെഡൽ നേടികയും ചുറ്റിലുമുള്ളതിനെ വിസ്മയത്തോടെ വീക്ഷിക്കേണ്ട പ്രായത്തിൽ,ഒളിംപിക്സിൽ ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ട് സ്വർണവും വെള്ളിയും നേടി താരങ്ങളാക്കുകയാണ് രണ്ട് 13 വയസ്സുകാർ.
വിസ്മയം സൃഷ്ടിച്ച് രണ്ട് കുട്ടിത്താരങ്ങൾ സ്വർണവും വെള്ളിയും നേടിയത് ടോക്കിയോ ഗെയിംസിലൂടെ ഒളിംപിക്സിൽ ‘അരങ്ങേറ്റം’ കുറിച്ച സ്കേറ്റ് ബോർഡിങ്ങ് വനിതാ വിഭാഗത്തിലാണ്.
കൗമാരക്കാരിയാണ് വെങ്കലം നേടിയതെങ്കിലും 16 വയസാണ് പ്രായം.
മോമിജി നിഷിയ എന്നാണ് സ്വർണം നേടിയ പതിമൂന്നുകാരിയുടെ പേര്. ഒളിംപിക്സിന് ആതിഥ്യം വഹിക്കുന്ന ജപ്പാൻ തന്നെയാണ് സ്വദേശം.
ഒളിംപിക്സ് ചരിത്രത്തിൽ നിഷിയ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ മാറി. കൃത്യം 13 വർഷവും 330 ദിവസവും മാത്രമാണ് സ്വർണം നേടുമ്പോൾ നിഷയയുടെ പ്രായം.
Story highlight : Gold for Japan, silver for Brazil in skate boarding.