മൂസ്പെറ്റ് സഹകരണ ബാങ്കിലെ ക്രമക്കേട് തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. സഹകരണ രജിസ്ട്രാർ ആണ് ക്രമക്കേട് കണ്ടെത്തിയത്.
നടപടികളൊന്നും ഈ റിപ്പോർട്ടിന്മേൽ സ്വീകരിച്ചിരുന്നില്ല. വിഷയം സിപിഐഎമ്മിൽ ചർച്ചയായതോടെ അന്വേഷണ ചുമതല സംസ്ഥാനകമ്മിറ്റിയംഗം പികെ ബിജു, തൃശൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി കെ ഷാജൻ എന്നിവരെ ഏൽപ്പിച്ചു.
ബാങ്കിൽ ക്രമക്കേട് നടന്നിരുന്നു എന്നായിരുന്നു ഇവർ സമർപ്പിച്ച റിപ്പോർട്ടിലും. ഈ റിപ്പോർട്ടിലും നടപടി എടുത്തിട്ടില്ലായിരുന്നു. സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിൽ 13 കോടിയുടെ നഷ്ടത്തിലേക്ക് ബാങ്ക് കൂപ്പുകുത്തിയതായി പറയുന്നു.
റിപ്പോർട്ടിൽ,പ്രവർത്തന പരിധിക്ക് പുറത്ത് വായ്പ നൽകിയെന്നും ഭരണ സമിതി അംഗങ്ങളും ബന്ധുക്കളും വായ്പ തരപ്പെടുത്തിയെന്നും പറയുന്നുണ്ട്. ഭൂമി വില ഉയർത്തിക്കാട്ടി വായ്പ സ്വന്തമാക്കിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മൂസ്പെറ്റ് സർവീസ് സഹകരണ ബാങ്ക് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ബാങ്കാണ്. 38 ലക്ഷം രൂപയാണ് 2014-2015 സാമ്പത്തിക വർഷത്തെ അറ്റാദായം.
എന്നാൽ സഹകരണ രജിസ്ട്രാർ പറയുന്നത് മൂന്ന് വർഷത്തിനിടിയിൽ (2018-19) സാമ്പത്തിക വർഷത്തിൽ ബാങ്ക് 38 കോടി നഷ്ടത്തിലാണെന്നാണ്.
Story highlight : CPI(M) took action in Muspet.