ടോക്യോ: മനു ഭേക്കറിനും യശ്വസിനി സിങ് ദേശ്വാളിനും വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഫൈനലിന് യോഗ്യത നേടാൻ കഴിഞ്ഞില്ല. മനു ഭേക്കറിന് മത്സരത്തിനിടെ പിസ്റ്റൾ തകരാറിലായി സമയം നഷ്ടപ്പെട്ടത് തിരിച്ചടിയായി.
575 പോയന്റോടെ 12-ാം സ്ഥാനത്താണ് മനു യോഗ്യതാ റൗണ്ടിൽ ഫിനിഷ് ചെയ്തത്. 574 പോയന്റോടെ 13-ാം സ്ഥാനത്ത് യശ്വസിനി സിങ് ദേശ്വാൾ എത്തി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
യോഗ്യതാ റൗണ്ടിലെ ഒളിമ്പിക് റെക്കോഡുമായി ചൈനയുടെ ജിയാങ് റാൻസിൻ 587 പോയന്റുമായി ഒന്നാമതെത്തി.
Story highlight: Manu Baker’s pistol damaged during match.