ഷൂട്ടിംഗിൽ നിരാശയുമായി റോവിങ് സെമിയിൽ ഇന്ത്യ.

Anjana

റോവിങ് സെമിയിൽ ഇന്ത്യ
റോവിങ് സെമിയിൽ  ഇന്ത്യ
Photo Credit: The Quint

വലിയ രീതിയിൽ ഇന്ത്യ പ്രതീക്ഷയർപ്പിച്ച ഇനമായിരുന്നു ഷൂട്ടിംഗ്. ഫൈനൽ യോഗ്യത നേടാൻ മനു ഭേക്കറിനും, യശ്വസിനി സിംഗിനും കഴിഞ്ഞില്ല.

യശ്വസിനി സിംഗ് 13-ാംസ്ഥാനത്തും മനു ഭേക്കർ 12- ആം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്യപ്പെട്ടത്. റോവിംഗിൽ ഇന്ത്യ അതേസമയം സെമിയിൽ എത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലൈറ്റ് വെയ്റ്റ് ഡബിൾസിൽ പുരുഷ വിഭാഗം ഇന്ത്യ സെമിയിൽ എത്തി. സെമിയിൽ കടന്നത് അർജുൻ-അരവിന്ദ് സഖ്യമാണ്. മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സഖ്യം യോഗ്യതാ റൗണ്ടിൽ ഫിനിഷ് ചെയ്തത്.

ഇന്ന് 18 ഫൈനലുകളാണ് ടോക്യോ ഒളിമ്പിക്‌സിൽ നടക്കുക. ഇന്ന് സിമോണ ബൈൽസ്, കാറ്റി ലെഡക്കി, നവോമി ഒസാക്ക എന്നീ പ്രമുഖ താരങ്ങൾ കളിക്കളത്തിൽ ഇറങ്ങും.

ഇന്ത്യ മത്സരിക്കുന്നത് പതിനാറ് ഇനങ്ങളിലാണ്. ആദ്യ റൗണ്ട് മത്സരങ്ങളിൽ പിവി സിന്ധു, മേരി കോം, സാനിയ മിർസ എന്നിവർ ഇറങ്ങും.

ഇന്ത്യ ഇന്ന് ശക്തരായ ഓസ്‌ട്രേലിയയെ ഹോക്കിയിൽ നേരിടും. ഇന്നലെ ഹോക്കിയിൽ കരുത്തുറ്റ ന്യുസീലാൻഡ് സംഘത്തെയാണ് തോൽപ്പിച്ചത്. മത്സരത്തിന്റെ തുടക്കം ന്യുസീലാൻഡ് ഗോൾ നേടിയിരുന്നെങ്കിലും ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ തിരിച്ചുപിടിച്ചു.

Story highlight: India in rowing Semi.