നടി യാഷിക ആനന്ദിന് കാറപകടത്തിൽ ഗുരുതര പരിക്ക്; സുഹൃത്ത് മരിച്ചു.

Anjana

Updated on:

Yashika Anand injured in car accident
നടി യാഷികആനന്ദിന് കാറപകടത്തിൽ ഗുരുതരപരിക്ക്

നടി യാഷിക ആനന്ദും സുഹൃത്തുക്കളും മാമല്ലപുരത്തുനിന്ന് ചെന്നൈയിലേക്ക് തിരിച്ചു വരുന്ന വഴിയാണ് കാറപകടം സംഭവിച്ചത്. ഞായറാഴ്ച രാത്രി 11.45 നാണ് ചെന്നൈക്കടുത്തുള്ള ഈസ്റ്റ് കോസ്റ്റ് റോഡിൽ അപകടം നടന്നത്. 

കാറിൽ യാഷിക ആനന്ദിനെയും സുഹൃത്ത് ഭവാനിയെയും കൂടാതെ രണ്ടു ആൺ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആൺ  സുഹൃത്തുക്കളിൽ ഒരാളാണ് കാർ ഓടിച്ചിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈസ്റ്റ് കോസ്റ്റ് റോഡിൽ വച്ച് നിയന്ത്രണം തെറ്റി മീഡിയനിലേക്ക് ഇടിച്ചു കയറിയ കാർ തലകീഴായി മറിയുകയായിരുന്നു. സുഹൃത്തായ ഭവാനി(28) സംഭവസ്ഥലത്ത് തൽക്ഷണം മരിച്ചു. അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് ഹൈദരാബാദ്കാരിയായ ഭവാനി.

പ്രദേശവാസികളും മറ്റു യാത്രക്കാരും ചേർന്ന് മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയുടെ ഇരുട്ട് അറയിൽ മുരട്ട് കൂത്ത് എന്ന ചിത്രം ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. 2020ൽ  ഇറങ്ങിയ മൂക്കുത്തി അമ്മനിലും അഭിനയിച്ചിട്ടുണ്ട്.

Story Highlights: Actor Yashika Anand injured in car accident, friend dies.