ടോക്യോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയത് ചൈന. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിളിൽ ചൈനയുടെ യാങ് കിയാംഗ് ആണ് ഈ ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടിയെടുത്തത്. റഷ്യയ്ക്ക് വെള്ളിയും സ്വിറ്റ്സർലൻഡിന് വെങ്കലവുമാണ് നേടാൻ കഴിഞ്ഞത്.
പ്രതീക്ഷയുടേയും നിരാശയുടേയും ദിനമായിരുന്നു ഇന്ത്യയ്ക്ക് ഇന്ന്. ഷൂട്ടിംഗിൽ ഒന്നാം സ്ഥാനക്കാരിയായ ഇളവെയിലിന് മെഡൽ നേടാനായില്ല.
പുരുഷന്മാരുടെ ഹോക്കി മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. 3-2 ന് മുന്നിലാണ് ഇന്ത്യ. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഗോൾ കരസ്ഥമാക്കി ഹർമൻ പ്രീത് സിംഗ്.
ന്യുസീലാൻഡ് മത്സരത്തിന്റെ ആദ്യം ഗോൾ നേടിയിരുന്നെങ്കിലും ഇന്ത്യ ആദ്യ ക്വാർട്ടറിൽത്തന്നെ അത് തിരിച്ചുപിടിച്ചു .തുടർന്ന് ഇന്ത്യയുടെ ആധിപത്യമായിരുന്നു. പി.ആർ ശ്രീജേഷിന്റെ പ്രകടനവും ശ്രെദ്ധയാകർഷിക്കുന്ന ഒന്നായിരുന്നു.
അതേസമയം, ഇന്ത്യ അമ്പെയ്ത്ത് മിക്സഡ് ഡബിൾസിൽ ക്വാർട്ടറിലെത്തി. ചൈനീസ് തായ്പെയ് സഖ്യത്തെ തോൽപ്പിച്ചുകൊണ്ട് ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം മുന്നേറി. ദക്ഷിണ കൊറിയയാണ് അടുത്ത എതിരാളികളിൽ കരുത്തുറ്റ വർ.
ഇന്ത്യൻ സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുന്നത് ഒളിമ്പിക്സ് ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മെഡൽ പോരാട്ടത്തിലാണ്. ഇന്ത്യൻ താരങ്ങളായ ദീപിക കുമാരിയും പ്രവീൺ ജാദവും കാഴ്ചവച്ചത് അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷ പകരുന്ന പ്രകടനമായിരുന്നു.
ദീപിക കുമാരിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകർന്നത്. കൃത്യം പത്ത് പോയിന്റ് നേടാനായ ദീപിക കുമാരിയുടെ പ്രകടനമാണ് ചൈനീസ് സഖ്യത്തിനെ തളർത്തിയത്.
ക്വാർട്ടർ മത്സരവും, ശേഷം ഫൈനൽ മത്സരങ്ങളും അൽപ സമയത്തിന് ശേഷം തന്നെ ആരംഭിക്കും. അമ്പെയ്ത്ത് ഇന്ത്യ ഏറെ പ്രതീക്ഷ വയ്ക്കുന്ന മത്സര ഇനമാണ്.
ഇന്ത്യൻ വനിതാ ഹോക്കി മത്സരവും ഇന്ന് നടക്കും. ടോക്കിയോയിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കാൻ തുടങ്ങുകയാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം. ലോക ഒന്നാം നമ്പർ ടീമായ നെതർലാൻഡിനെ റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ടീം ഒയി ഹോക്കി സ്റ്റേഡിയത്തിൽ നേരിടും.
49 കിലോ ഭാരദ്വഹനമാണ് ഇന്ത്യ ഇന്ന് പ്രതീക്ഷ വയ്ക്കുന്ന മറ്റ് മത്സരയിനങ്ങൾ. ഇന്ത്യൻ താരം മീരഭായ് ഛാനുവാണ്. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റലാണ് മറ്റൊരിനം. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരനായ സൗരഭ് ചൗധരിയാണ്.
Story highlight: China wins first gold at Tokyo Olympics.