കുട്ടികളുമായി നഗരത്തിലെത്തിയ രക്ഷിതാക്കൾ പോലീസ് പിടിയിൽ.

Anjana

Updated on:

രക്ഷിതാക്കൾ പോലീസ് മാസ്ക് സാമൂഹികഅകലം
രക്ഷിതാക്കൾ പോലീസ് മാസ്ക് സാമൂഹികഅകലം

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസാണ് കോവിഡ് പശ്ചാത്തലത്തിലും കുട്ടികളുമായി നഗരത്തിൽ എത്തിയതിനെ തുടർന്ന് 15 രക്ഷിതാക്കൾക്ക് എതിരെ കേസെടുത്തത്.

കോഴിക്കോട് ജില്ലയിൽ ആകെ  763 കേസുകളാണ് ഇന്നലെ മാത്രം കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രജിസ്റ്റർ ചെയ്തത്. ഇതിൽ മാസ്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും ഉൾപ്പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

273 വാഹനങ്ങളാണ് അനാവശ്യമായി യാത്ര ചെയ്തതിനെത്തുടർന്ന് പോലീസ് പിടിച്ചെടുത്തത്. നിർദ്ദേശങ്ങളനുസരിച്ച് സാമൂഹിക അകലം പാലിക്കാത്തതിനാൽ നൂറിൽപ്പരം കടകളും പോലീസ് അടപ്പിച്ചു.

അതേസമയം കോഴിക്കോട് മിഠായിത്തെരുവിൽ പോലീസുകാരും വഴിയോരക്കച്ചവടക്കാരും തമ്മിൽ സംഘർഷമുണ്ടായി. കച്ചവടം നടത്താൻ വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതിയെന്നും മറ്റുള്ളവയ്ക്ക്  അനുമതിയില്ലാത്തതിനാൽ കച്ചവടത്തിന് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പോലീസ്.

തുടർന്ന് കച്ചവടക്കാർ സംഘടിച്ചെത്തുകയും വാക്കേറ്റം നടക്കുകയും ചെയ്തു. ഇതോടെ സിറ്റി പോലീസ് കമ്മീഷണറുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ശേഷം കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും യൂണിയൻ നേതാക്കളും വ്യാപാരികളുമായി നടന്ന അടിയന്തര വെൻഡിങ് കമ്മിറ്റി യോഗത്തിലാണ് വഴിയോര കച്ചവടക്കാർക്ക് അനുകൂലമായ നിലപാടെടുത്തത്.

യോഗത്തിൽ ഒരേസമയം 36 വഴിയോര കച്ചവടക്കാർക്ക് 36 സ്പോട്ടുകളിലായി തുടർച്ചയായ രണ്ട് ദിവസം കച്ചവടം നടത്താൻ അനുമതി ലഭിച്ചു. കോർപ്പറേഷൻ ഫേസ് ഷീൽഡ്, ഗ്ലൗസ് തുടങ്ങി കോവിഡ് പ്രതിരോധത്തിന് ആവശ്യമായ വസ്തുക്കൾ  കച്ചവടക്കാർക്ക് നൽകും.

Story Highlights: Covid protocol violations in Kozhikode