പുരോഗമന വാദങ്ങളും ന്യൂജനറേഷൻ ചിന്താ രീതികളുമെല്ലാം പ്രസംഗിച്ചു നടക്കുമെങ്കിലും പ്രായോഗിക തലത്തിൽ എത്തുമ്പോൾ ഉൾവലിയുന്നവരാണ് ഭൂരിഭാഗം പേരും.അത്രത്തോളം അടിയുറച്ചുപോയവയാണ് നമ്മുടെ ഉള്ളിലെ യാഥാസ്തികത്വം.ജാതി, മതം,ലിംഗം എന്നിവയിലും ഇതു ഇപ്പോഴും പ്രകടമായി നിലനിൽക്കുന്നുണ്ട്.
എന്നാലിപ്പോൾ മലയാളികളുടെ സദാചാരബോധത്തെ തച്ചുടയ്ക്കുകയാണ് കേരളത്തിലെ ഒരു പിതാവ്.പുരോഗമനം എന്നത് വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും ഉണ്ടാകണമെന്ന ആശയം തന്റെ പ്രവർത്തിയിലൂടെ തുറന്നുകാട്ടിയിരിക്കുകയാണ് ഈ പിതാവ്.
കഴിഞ്ഞ എട്ടാം തിയതി എന്റെ മകൾ രേഷ്മ അവൾക്ക് ഇഷ്ട്ടപ്പെട്ട പെണ്ണ്ക്കുട്ടിയുമായി ഒരുമിച്ച് ജീവിക്കാൻ…
Posted by Sreejith Vava PV on Monday, 29 November 2021
ലൈംഗീകതയെ കുറിച്ച് പറയുമ്പോൾ ആണും പെണ്ണും എന്ന സങ്കൽപ്പത്തിനപ്പുറം വളരാത്ത മനുഷ്യരുള്ള നമ്മുടെ നാട്ടിൽ വളരെ സന്തോഷ പൂർവ്വം ‘എന്റെ മകൾ അവള്‍ക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്ന്’വിളിച്ചു പറയുകയാണ് ഒരു പിതാവ്.
മകള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കൊപ്പം ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ ലോകത്തെ അറിയിക്കുകയാണ് പിതാവായ ശ്രീജിത്. ഈ ലെസ്ബിയന്‍സിന് നിങ്ങളുടെ കരുതല്‍ ഉണ്ടാവണമെന്നും ശ്രീജിത് കുറിപ്പിലൂടെ പങ്കുവയ്ച്ചു.
Story highlight : My daughter has decided to live with the girl she loves’ Father’s post goes viral.