ഒമിക്രോണ്‍ ; നിയന്ത്രണങ്ങള്‍ കർശനമാക്കാൻ നിര്‍ദേശങ്ങളുമായി കേന്ദ്രം.

Anjana

Omicron variant - Centre guidelines to States.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുത്ത് നിൽക്കാൻ മുന്‍കരുതല്‍ നടപടികൾ ഉർജിതമാക്കി കേന്ദ്രം.രാജ്യത്ത് നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വാക്സിനേഷന്‍ തോതും വർധിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

പ്രധാന നിർദേശങ്ങൾ :

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

•ഒമിക്രോണ്‍ വകഭേദം റിപ്പോർട്ട്‌ ചെയ്ത രാജ്യങ്ങളെ ‘അപകട സാധ്യതയുള്ള’ രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും അവിടെ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാരുടെ തുടർനടപടികള്‍ ശക്തമാക്കുകയും ചെയ്യുക.

• രാജ്യാന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുൻകാല യാത്രാ റിപ്പോർട്ടുകൾ ലഭിക്കുന്നതിനുള്ള റിപ്പോർട്ടിങ് സംവിധാനം സംസ്ഥാന തലത്തില്‍ അവലോകനം ചെയ്യുക.

• കര്‍ശന നിയന്ത്രണങ്ങളും‌ ശക്തമായ നിരീക്ഷണവും ആവശ്യമാണ്.വാക്സിനേഷന്‍ തോത് വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

•ചില സംസ്ഥാനങ്ങളിൽ മൊത്തത്തിലുള്ള പരിശോധനയും ആർടിപിസിആർ പരിശോധനകളുടെ അനുപാതവും കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ വിപുലമായ പരിശോധനാ സൗകര്യങ്ങൾ ഒരുക്കേണ്ടത് അനുവാര്യമാണ്.

• ഹോട്സ്പോട്ടുകളിലും സമീപകാലത്ത് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോർട്ട്‌ ചെയ്ത പ്രദേശങ്ങളിലും തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്‌.ഹോട്സ്‌പോട്ടുകളിൽ സാമ്പിൽ പരിശോധനയ്ക്കൊപ്പം എല്ലാ പോസിറ്റീവ് സാംപിളുകളും ജീനോം സീക്വൻസിങ്ങിനു വേണ്ടി നിയുക്ത ലാബുകളിലേക്ക് അയയ്ക്കുക.

• എല്ലാ സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ മാത്രം നിലനിര്‍ത്താന്‍ ശ്രമിക്കുക. രോഗ ബാധ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുക.

• ചികിത്സ നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കാന്‍ സംസ്ഥാനത്തിലുടനീളം ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കുക.

•സർക്കാർ ലഭ്യമാക്കുന്ന സാമ്പത്തിക സഹായം പരമാവധി പ്രയോജനപ്പെടുത്തുക.

•രാജ്യത്ത് വ്യാപിക്കുന്ന വൈറസ് വകഭേദങ്ങള്‍ നിരീക്ഷിക്കാൻ ഇന്ത്യൻ സാർസ്–കോവ്–2 ജീനോമിക്സ് കൺസോർഷ്യം സ്ഥാപിച്ചിട്ടുണ്ട്.

•വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും വാർത്താസമ്മേളനങ്ങളിലൂടെയും ബുള്ളറ്റിനിലൂടെയും ജനങ്ങളുടെ പ്രശ്ന പരിഹാരം കണ്ടെത്തുക.

Story highlight : Omicron variant – Centre guidelines to States.