കോവിഡ് നഷ്ടപരിഹാരം; കേന്ദ്രത്തിന്റെ മാർഗനിർദേശം തൃപ്തികരമെന്ന് സുപ്രീംകോടതി.

Anjana

കോവിഡ് നഷ്ടപരിഹാരം കേന്ദ്രത്തിന്റെ മാർഗനിർദേശം
കോവിഡ് നഷ്ടപരിഹാരം കേന്ദ്രത്തിന്റെ മാർഗനിർദേശം
Photo Credit: Danish Siddiqui/Reuters, Wikimedia

കോവിഡ് നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ തൃപ്തികരമെന്ന് സുപ്രീംകോടതി അറിയിച്ചു. മാർഗ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിധി ഒക്ടോബർ നാലിന് സുപ്രീംകോടതി പുറപ്പെടുവിക്കുന്നതാണ്.

കൂടാതെ കോവിഡ് ബാധിച്ച് ഒരു മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്ത  വ്യക്തിയുടെ മരണവും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി. 30 ദിവസത്തിനു ശേഷം ആശുപത്രിയിൽ തുടരുന്നതിനിടെ സംഭവിച്ച മരണവും കോവിഡ് മരണമായി കണക്കാക്കുമെന്ന് സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 തുടർന്ന് കോവിഡ് നഷ്ടപരിഹാരവും മരണ സർട്ടിഫിക്കറ്റും സംബന്ധിച്ച് കേന്ദ്രം നൽകിയ മറുപടി തൃപ്തികരമെന്ന് ജസ്റ്റിസ് എം. ആർ.ഷാ അധ്യക്ഷനായ ബഞ്ച് അറിയിച്ചു.

എന്നാൽ നഷ്ടപരിഹാരത്തുക ദുരന്ത നിവാരണ ഫണ്ട് വഴി സംസ്ഥാനങ്ങൾ കണ്ടെത്തണമെന്ന നിർദേശത്തോട് രാജസ്ഥാൻ സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ സഹായം വേണമെന്നും രാജസ്ഥാൻ സർക്കാർ ആവശ്യപ്പെട്ടു. കോടതി വിധി വന്നതിനു ശേഷം തീരുമാനം അറിയിക്കാമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു.

Story Highlights: Compensation to the family of persons died due to Covid.