കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം; കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

Anjana

കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം
കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം
Photo Credit: APF

കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കുവാൻ തീരുമാനിച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതി പരിഗണിക്കും.

കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗൗരവ് ബാന്ദല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്മൂലം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും. ആരോഗ്യ മേഖലയിലെ ചെലവ് വര്‍ധിച്ചതായും നികുതി വരുമാനം കുറഞ്ഞെന്നും  ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ കേന്ദ്രം പൊതുതാത്പര്യ ഹര്‍ജിയും സമർപ്പിച്ചിരുന്നു.

എന്നാൽ മഹാമാരിയില്‍ ജീവൻ നഷ്ടമായ ലക്ഷകണക്കിന് പേരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാൻ സാധിക്കില്ലന്നും ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭൂചലനം, പ്രളയം എന്നീ പ്രകൃതി ദുരന്തങ്ങൾക്കാണ് നഷ്ടപരിഹാരം ലഭ്യമാക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിച്ചു മരിച്ചതാണെങ്കിൽ അക്കാര്യം മരണസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തും എന്നും കേന്ദ്രം ഉന്നയിച്ചു. നഷ്ടപരിഹാര തുക നല്‍കേണ്ടത്  സംസ്ഥാന സര്‍ക്കാരിനാണെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കോടതി വിലയിരുത്തും.

നഷ്ടപരിഹാരം അര്‍ഹിക്കുന്നവർ എന്തൊക്കെ രേഖകള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്രം വ്യക്തതമാക്കണമെന്ന് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

Story highlight : Central government’s declaration to be considered in Supreme Court today.