ദേശീയ ഖൊഖൊ വനിതാ താരം കൊല്ലപ്പെട്ടു.

നിവ ലേഖകൻ

ദേശീയ ഖൊഖൊ വനിതാതാരം കൊല്ലപ്പെട്ടു
ദേശീയ ഖൊഖൊ വനിതാതാരം കൊല്ലപ്പെട്ടു

ഉത്തര്പ്രദേശ്: ഖൊഖൊ വനിതാ ദേശീയ താരത്തെ റെയില്വേ സ്ലീപേഴ്സുകള്ക്കിടയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. വസ്ത്രങ്ങൾ കീറിയ അവസ്ഥയിലായിരുന്നു. പല്ലുകള് കൊഴിഞ്ഞതായും മുഖം ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കയര് ഉപയോഗിച്ച് കഴുത്തിന് ചുറ്റും മുറുക്കിയതായ പാടുകളുമുണ്ട്. വീടിന് 100 മീറ്റര് സമീപത്തായാണ് മൃതദേഹം ഉണ്ടായിരുന്നത് .മകള് ബലാത്സംഗത്തിനിരയായ ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കുടുംബം ഉന്നയിക്കുന്നു.

മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ദലിത് വിഭാഗത്തിലുൾപ്പെട്ട താരം ദേശീയ തലത്തില് 2 സംസ്ഥാനങ്ങള്ക്കായി മത്സരിച്ചുട്ടുണ്ടെന്ന് ബേസിക് സ്പോര്ട്സ് എജുക്കേഷന് ഓഫിസര് അരവിന്ദ് അഹ്ലാവത്ത് പറയുന്നു.

മത്സരങ്ങള് കൂടാതെ സമീപത്തുള്ള സ്കൂൾ കുട്ടികൾക് പരിശീലനം നൽകിയും വരുമാനം കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച സ്വകാര്യ സ്കൂളില് ജോലിക്കായുള്ള അഭിമുഖത്തിനു പോയിരുന്ന താരം പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബവും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിനോടുവിലാണ് റെയില്വേ ട്രാക്കില് നിന്നും മൃതദേഹം കണ്ടെത്തിയത്.

302, 376 വകുപ്പുകള് ചേര്ത്താണ് പോലീസ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് നിന്നും ബലാത്സംഗം നടന്നതായുള്ള പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ബിജ്നോര് എസ്പി ധരംവീര് സിങ് പറഞ്ഞു.എന്നാൽ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് താരത്തിന്റെ സഹോദരി ഉന്നയിച്ചു.

  തേവരയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

“അവളുടെ വസ്ത്രം കീറിയ നിലയിലായിരുന്നു ശരീരത്തിൽ പാടുകളുമുണ്ട്. സ്പോര്ട്സ് താരമായത് കൊണ്ട് ഒരാള്ക്കൊന്നും അവളെ കീഴ്പ്പെടുത്താൻ കഴിയില്ല . ഒന്നിലധികം പേരുചേർന്നാണ് കുറ്റകൃത്യം നടത്തിയതെന്നും ” അവര് ചൂണ്ടിക്കാട്ടി.

Story highlight: National Kho-kho female player brutally murdered

Related Posts
തേവരയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
Kochi Murder Case

കൊച്ചി തേവരയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ വീട്ടുടമ Read more

കൊയിലാണ്ടിയിൽ അമ്മയെ വെട്ടി മകൻ; ഗുരുതര പരിEdgeറ്റ മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Koyilandy son attack mother

കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more

  തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; ഫുട്ബോൾ തർക്കം കൊലപാതകത്തിൽ കലാശിച്ചു
തിരുവനന്തപുരത്ത് ഫുട്ബോൾ തർക്കം കൊലപാതകത്തിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം
football dispute murder

തിരുവനന്തപുരത്ത് ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൈക്കാട് ശാസ്താ Read more

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; ഫുട്ബോൾ തർക്കം കൊലപാതകത്തിൽ കലാശിച്ചു
Thiruvananthapuram murder case

തിരുവനന്തപുരത്ത് രാജാജി നഗർ സ്വദേശി അലൻ കുത്തേറ്റ് മരിച്ചു. ഫുട്ബോൾ കളിയിലെ തർക്കമാണ് Read more

കൊച്ചിയിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
Kochi murder attempt

കൊച്ചി കടവന്ത്രയിൽ റോഡരികിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പിറവം Read more

ചാലക്കുടി മേലൂരിൽ വയോധികനെ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
Chalakudy murder case

ചാലക്കുടി മേലൂരിൽ 60 വയസ്സുള്ള സുധാകരനെ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച Read more

ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
sexual assault case

ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. Read more

  കൊയിലാണ്ടിയിൽ അമ്മയെ വെട്ടി മകൻ; ഗുരുതര പരിEdgeറ്റ മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; മോഷ്ടാവ് വളകൾ കവരുന്നതിനിടെ കൈക്ക് പരിക്ക്
Kottayam theft case

കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. വീട്ടുകാർ പള്ളിയിൽ പോയ Read more

ജോലിഭാരം കുറയ്ക്കാൻ 10 രോഗികളെ കൊലപ്പെടുത്തി; നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ
German nurse sentenced

ജർമ്മനിയിൽ രാത്രി ഷിഫ്റ്റിലെ ജോലിഭാരം കുറയ്ക്കുന്നതിനായി 10 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം Read more

ബെംഗളൂരുവിൽ വീട്ടുടമയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന ദമ്പതികൾ പിടിയിൽ
Bengaluru crime news

ബെംഗളൂരുവിൽ വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ്ണമാലയുമായി കടന്നുകളഞ്ഞ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ Read more