
തൃശൂർ: മോഹൻലാലിന്റെ കാർ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ പ്രവേശിച്ചു.വാഹനം നടയ്ക്കു മുന്നിലേക്ക് എത്തിക്കാൻ അനുവാദം നൽകിയ സുരക്ഷാ ജീവനക്കാർക്കെർതിരെ അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടിസ് അയച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മോഹൻലാലിന്റെ കാറ് മാത്രം എന്തു കാരണത്താലാണ് ക്ഷേത്രസന്നിധിയിൽ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടിസ്. ജോലിയിൽനിന്നും മൂന്നു സുരക്ഷാ ജീവനക്കാരെ മാറ്റിനിർത്താനും അഡ്മിനിസ്ട്രേറ്റർ ഉത്തരവിട്ടു.
അതേസമയം,മൂന്നു ഭരണസമിതി അംഗങ്ങൾ ഒപ്പമുള്ളതുകൊണ്ടായിരുന്നു വാഹനത്തിനു പ്രവേശനാനുമതി നൽകിയതെന്ന് ജീവനക്കാർ പറയുന്നു.
Story highlight : Mohanlal’s car in front of Guruvayur temple.