
പാലാ ബിഷപ്പ് സ്വീകരിച്ചത് ഭീകരവാദികൾക്കെതിരായ നിലപാടെന്ന് കെ. സുരേന്ദ്രൻ.
എന്നാൽ സിപിഎമ്മിനും കോൺഗ്രസിനുമാണ് അത് ഏറ്റതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വോട്ടുബാങ്ക് താല്പര്യം മാത്രം മുൻനിർത്തി മതവാദശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇരുപാർട്ടികളും ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. കൂടാതെ ഇരുപാർട്ടികളുടെയും അസഹിഷ്ണുതയാണ് തെളിയുന്നതെന്നും സത്യം പറയുന്നവരെ സംഘപരിവാർ ആക്കുകയാണെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
നർക്കോട്ടിക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടില്ലെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും എന്നാൽ മതഭീകരവാദ ശക്തികളും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Highlights: K Surendran about Pala Bishop’s controversial Statement