Headlines

Crime News, Kerala News

റോഡരികിലുണ്ടായിരുന്ന വാഹനങ്ങൾ കത്തിച്ച് സാമൂഹിക വിരുദ്ധർ.

വാഹനങ്ങൾ കത്തിച്ച് സാമൂഹിക വിരുദ്ധർ

കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ റോഡരികിലുണ്ടായിരുന്ന വാഹനങ്ങൾ സാമൂഹിക വിരുദ്ധർ കത്തിച്ചു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളുമാണ് അജ്ഞാതർ കത്തിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടനാട്ടിൽ ആളുകൾ കരമാർഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം കാരണം റോഡരികിൽ വണ്ടികൾ നിർത്തിയിടാറുണ്ട്. ഇന്ന് പുല‍ർച്ചയോടെ ബൈക്കിൽ എത്തിയ സംഘമാണ് വണ്ടികൾ ഈ രീതിയിൽ നശിപ്പിച്ചതെന്ന് നാട്ടുകാ‍ർ പറയുന്നു. ഒരു കാറും ബൈക്കും സ്കൂട്ടറും അടക്കം 6 വാഹനങ്ങൾ കത്തിച്ചതായാണ് വിവരം.

വാഹനങ്ങൾ നി‍ർത്തിയിട്ടിരുന്ന സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ചത്തിന് ശേഷമാണ്  വാഹനങ്ങൾക്കെതിരെയുള്ള ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് നെടുമുടി, പുളിങ്കുന്ന് പോലീസ് അന്വേഷണം തുടരുകയാണ്.

Story highlight : Anti-socials set fire to six vehicles on the roadside in kuttanadu.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts