വാഹനം ഡാം സൈറ്റിലിറക്കി മറിച്ചിട്ട് യൂട്യൂബര്‍മാരുടെ അഭ്യാസം; വിഡിയോ വൈറൽ.

Anjana

വാഹനം ഡാംസൈറ്റിലിറക്കി യൂട്യൂബര്‍മാരുടെ അഭ്യാസം
വാഹനം ഡാംസൈറ്റിലിറക്കി യൂട്യൂബര്‍മാരുടെ അഭ്യാസം
Photo Credit: YouTube/Murshid Bandidos

പാലക്കാട് : പാലക്കാട് മലമ്പുഴയിൽ യൂട്യൂബര്‍മാരുടെ അഭ്യാസങ്ങൾ അരങ്ങേറുന്നു. ഡാം സൈറ്റിലിറക്കി പുതിയ വാഹനം ബോധപൂര്‍വം മറിച്ചിട്ട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയാണ് തൃശൂര്‍ സ്വദേശിയും സംഘവും. അമിതവേഗതയിലും അപകടരമായ രീതിയിലും വാഹനമോടിച്ചതെന്നാണ് വിവരം. മോട്ടോര്‍ വാഹനവകുപ്പും പൊലീസും അന്വേഷണം തുടരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലമ്പുഴ കവയിലെ ഈ അഭ്യാസപ്രകടനം കഴിഞ്ഞ ഏപ്രിലിലായിരുന്നു. നിരത്തിലിറങ്ങും മുന്‍പ് പുത്തന്‍ ടയറടക്കം മാറ്റി  വാഹനം നിരോധിത മേഖലയായ ഡാം സൈറ്റിലേക്കിറക്കുകയായിരുന്നു. പിന്നീടുള്ള നിയമലംഘനങ്ങൾ അവിടെ വച്ചായിരുന്നു. ഓരോ ചലനവും പകർത്തിയെടുക്കുന്നതിനായി നിരവധി ക്യാമറകൾ. മറ്റൊരു വാഹനത്തില്‍ തൂങ്ങിക്കിടന്ന് അപകടരമായ രീതിയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

യൂട്യൂബര്‍മാര്‍ വിഡിയോ പ്രചരിപ്പിക്കുന്നത് കഴിഞ്ഞ ദിവസമാണ്. പ്രാഥമിക അന്വേഷണത്തിൽ തന്നെ നിയമലംഘനം വ്യക്തമാണെന്നും അന്വേഷണം ഉർജിതമാക്കിയിട്ടുണ്ടെന്നും ആര്‍ടിഒ പറഞ്ഞു.

  ബാലരാമപുരം സ്ലാബ് സംഭവം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും

പ്രാഥമികമായി കടുത്ത നിയമലംഘനമുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ അന്വേഷണത്തിൽ മനസിലാക്കുന്നത്. അഭ്യാസ പ്രകടനത്തിന് അനുമതിയില്ലാത്തതും വാഹനത്തിന്റെ മോടികൂട്ടിയതും കണക്കിലെടുത്ത് വേണ്ട നടപടി സ്വീകരിക്കും. അനുമതിയില്ലാതെ വാഹനം ഡാമിലിറക്കിയത് സബന്ധിച്ച് ജലവിഭവ വകുപ്പും പൊലീസിനെ ബന്ധപ്പെടും.

Story highlight : Illegal perfomance of youtubers in Malambuzha Dam.

Related Posts
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ തർക്കം
Congress

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ വീടിന് നേരെ ആക്രമണം
Chendamangalam Murder

പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതിയായ ഋതുവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. വീടിന്റെ Read more

  ചേന്ദമംഗലത്ത് കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു
ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു
Chendamangalam Murder

ചേന്ദമംഗലത്ത് കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു. Read more

ചെറുതുരുത്തിയിൽ ട്രെയിൻ അപകടം: ഒരാൾ മരിച്ചു
Train Accident

ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വെട്ടിക്കാട്ടിരി താഴെ തെക്കേക്കരയിൽ താമസിക്കുന്ന 55 Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
Paravur Murder

പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിനെതിരെ പോലീസ് സമർപ്പിച്ച Read more

നവജാതശിശുവിന്റെ തുടയിൽ സൂചി കുടുങ്ങി; പരിയാരം മെഡിക്കൽ കോളേജിനെതിരെ പരാതി
Medical Negligence

പരിയാരം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് വാക്സിനേഷൻ സമയത്ത് സൂചി തുടയിൽ കുടുങ്ങി. Read more

  വടകരയിൽ പോക്സോ കേസുകളിൽ മൂന്ന് പേർ അറസ്റ്റിൽ; ക്ഷേത്ര പൂജാരിയും ഉൾപ്പെടെ
വാടാനപ്പള്ളിയിൽ പതിനാറുകാരന് ക്രൂരമർദ്ദനമെന്ന് പരാതി; പോലീസ് സ്റ്റേഷൻ ഉപരോധം
police brutality

തളിക്കുളം സ്വദേശിയായ പതിനാറുകാരനെ വാടാനപ്പള്ളിയിൽ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഉത്സവത്തിനിടെയുണ്ടായ ഏറ്റുമുട്ടലിനെ Read more

കോട്ടയത്ത് വൈദികന് ഓൺലൈൻ തട്ടിപ്പ്; ഒരുകോടിയിലേറെ രൂപ നഷ്ടം
online scam

കോട്ടയം കടുത്തുരുത്തിയിൽ വൈദികൻ ഓൺലൈൻ തട്ടിപ്പിന് ഇരയായി. വ്യാജ മൊബൈൽ ട്രേഡിങ് ആപ്പ് Read more

കൊല്ലത്ത് ബൈക്ക് അപകടത്തിൽ 23-കാരൻ മരിച്ചു
Kollam accident

കൊല്ലം കുന്നിക്കോട് മേലില റോഡിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. Read more

ഹോട്ടൽ മാനേജ്മെന്റ് പഠനം: അപേക്ഷ ക്ഷണിച്ചു
Hotel Management

ഹോട്ടൽ മാനേജ്മെന്റിൽ താല്പര്യമുള്ളവർക്ക് മികച്ച അവസരം. എൻ.സി.എച്ച്.എം.സി.ടി യുടെ ബി.എസ്സി കോഴ്സിലേക്ക് അപേക്ഷിക്കാം. Read more