സ്വകാര്യ മാധ്യമങ്ങള്‍ എന്ത് കാണിച്ചാലും അതിലൊരു വര്‍ഗീയ വശമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ

Anjana

സ്വകാര്യ മാധ്യമങ്ങള്‍ നിയന്ത്രണ സംവിധാനം
സ്വകാര്യ മാധ്യമങ്ങള്‍  നിയന്ത്രണ സംവിധാനം

സമൂഹ മാധ്യമങ്ങളിലെ വാര്‍ത്ത ഉള്ളടക്കത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. സ്വകാര്യ മാധ്യമങ്ങള്‍ എന്ത് കാണിച്ചാലും അതിലൊരു വര്‍ഗീയ വശമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

വെബ് പോര്‍ട്ടലുകളും, യുട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണ്. ജഡ്ജിമാര്‍ക്കെതിരെ എന്തും എഴുതിവിടുനെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൃത്യമായ നിയന്ത്രണ സംവിധാനം ഇല്ലാത്തതിനാല്‍ അപകീര്‍ത്തിപ്പെടുത്തലുകള്‍ നടക്കുന്നു. യുട്യൂബില്‍ വ്യാജവാര്‍ത്തകളുടെ ഒഴുക്ക് തന്നെ കാണാം.

ആര്‍ക്ക് വേണമെങ്കിലും യുട്യൂബ് ചാനല്‍ ആരംഭിക്കാവുന്ന സാഹചര്യമാണെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഉന്നയിച്ച ആശങ്ക കൂടി പരിഗണിച്ച് പുതിയ ഐ.ടി ചട്ടങ്ങള്‍ തയാറാക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചു. നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Story highlight : N V Ramana against Web Portals and YouTube Channels