കൊളീജിയം ശുപാര്‍ശ ചെയ്ത 9 പേരെയും സുപ്രീംകോടതി ജഡ്ജിമാരായി കേന്ദ്രം അംഗീകരിച്ചു.

Anjana

സുപ്രീം കോടതി ജഡ്ജി നിയമനം
 സുപ്രീം കോടതി ജഡ്ജി നിയമനം

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്ത 9 അംഗങ്ങളെയും കേന്ദ്ര സർക്കാർ അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് എൻ. വി രമണ അധ്യക്ഷനായ കൊളീജിയമാണ് മൂന്ന് വനിതകൾ അടക്കം 9 പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്തിരുന്നത്.

ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകുവാൻ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്നയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.നിലവിൽ ജസ്റ്റിസ് ബി.വി.നാഗരത്ന കർണാടക ഹൈക്കോടതിയിൽ പ്രവർത്തിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ചീഫ് ജസ്റ്റിസാകാൻ വഴിയൊരുങ്ങുന്നത്. ജസ്റ്റിസ് ബി വി നാഗരത്ന 1989 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്. വെങ്കട്ടരാമയ്യയുടെ മകളാണ്.

2027 ലായിരിക്കും ചീഫ് ജസ്റ്റിസ് ആകുവാനുള്ള സാധ്യത. രാഷ്ട്രപതി കൂടി ശുപാർശകൾ അംഗീകരിക്കുന്നതോടെ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് പുതിയ ജഡ്ജിമാർ സ്ഥാനമേൽക്കും. എട്ട് ജഡ്ജിമാരും ഒരു അഭിഭാഷകനുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

Story highlight : The Central government has approved all the nine nominees recommended by the collegium as Supreme Court judges.