Headlines

National, Natural Calamity

ആന്ധ്രയിലെ പ്രളയത്തിൽ 17 മരണം ; 100 പേരെ കാണാനില്ല.

floods in Andhra Pradesh

കനത്ത മഴയെ തുടർന്ന് ആന്ധ്രാപ്രദേശിലുണ്ടായ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആയി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെള്ളപ്പൊക്കത്തിൽ 100 പേർ ഒലിച്ചു പോയതായാണ് റിപ്പോർട്ട്‌.വെള്ളപ്പൊക്കത്തിൽ കാണാതായവർ ക്ഷേത്രനഗരമായ തിരുപ്പതിയിൽ നിന്നുമുള്ള തീർഥാടകരാണ്.

തിരുപ്പതിയുടെ സമീപപ്രദേശത്തായുള്ള സ്വർണമുഖി നദി കരകവിഞ്ഞൊഴുകിയതോടെ മറ്റ് പുഴകളിലും ശക്തമായ ഒഴുക്ക് തുടരുകയാണ്.

പ്രളയം മൂലം ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള റോഡും നടപ്പാതയും അടച്ച് പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
ഒട്ടേറേ പേർ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിട്ടുണ്ട്.

സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ദുരന്തനിവാരണ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.വെള്ളപ്പൊക്കത്തെ തുടർന്ന് റെയിൽ, റോഡ്, വ്യോമ ഗതാഗത സൗകര്യങ്ങൾ തടസപ്പെടുകയും ചെയ്തു.

Story highlight : 17 killed and 100 people missing in floods at Andhra Pradesh.

More Headlines

കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു

Related posts