മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട ; 3 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.

നിവ ലേഖകൻ

3 crore drugs seized Malappuram
3 crore drugs seized Malappuram

മലപ്പുറം : കാറിൽ കടത്തുകയായിരുന്ന മൂന്ന് കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി മലപ്പുറം സ്വദേശി പോലീസ് പിടിയിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് മലപ്പുറം പോലീസ് നടത്തിയിരിക്കുന്നത്.

കൊണ്ടോട്ടി മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസ് (29) ആണ് മൂന്ന് കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി പിടിയിലായത്.

കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ മേൽമുറി ടൗണിൽവെച്ച് വാഹനത്തിൽ കടത്തുകയായിരുന്ന 311 ഗ്രാം എംഡിഎംഎ മയക്കുമരുന്നാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായാണ് ഇവ എത്തിച്ചത്.

ബാംഗ്ലൂർ ,ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുകൾ കേരളത്തിലേക്ക് കടത്തി യുവാക്കളേയും കോളേജ് വിദ്യാർത്ഥികളേയും ലക്ഷ്യമിട്ട് വിൽപ്പന നടത്തുന്ന മയക്കുമരുന്ന് സംഘം പ്രവർത്തിച്ചു വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജില്ലയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 12 പേരെ എംഡിഎംഎ യുമായി പോലീസ് പിടികൂടിയിരുന്നു.

  ക്യാപറ്റനാകാനില്ലെന്ന് ബുംറ; ജോലി ഭാരമില്ലാതെ കളിക്കാനാണ് തനിക്കിഷ്ടമെന്ന് ബിസിസിഐയെ അറിയച്ചതായി വിവരം

തുടർന്ന്,ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻതോതിലുള്ള മയക്കുമരുന്ന് വേട്ടയിലെത്തിച്ചത്.

വൻ സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്ന് പ്രതി പറയുന്നു.ജില്ലയിൽ മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഹാരിസ്.

പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ജില്ലയിലെ മറ്റു വിൽപ്പനക്കാരെകുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെകുറിച്ചുമുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Story highlight : Youth arrested with Rs 3 crore worth of drugs in Malappuram.

Related Posts
മലപ്പുറം കൂരിയാട് ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം
Malappuram road accident

മലപ്പുറം കൂരിയാട് ദേശീയപാതയിൽ മണ്ണിടിച്ചിൽ. ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അപകടത്തിൽ ആളപായം Read more

വനിതാ ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ
Women's Film Festival

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം 2025 മെയ് Read more

  മലപ്പുറം വളാഞ്ചേരിയിൽ നിപ: സമ്പർക്കപട്ടികയിലെ 8 പേരുടെ ഫലം നെഗറ്റീവ്; രോഗിയുടെ നില ഗുരുതരം
കാളികാവിൽ കടുവയെ കൊല്ലണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്; തിരച്ചിൽ ഊർജ്ജിതം
man-eating tiger

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കൊല്ലണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജിമോൾ ആവശ്യപ്പെട്ടു. കടുവയെ Read more

നെടുമ്പാശ്ശേരി കൊലപാതകം: പ്രതികളെ ന്യായീകരിച്ച് സിഐഎസ്എഫ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം
Nedumbassery murder case

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫ് Read more

കാളികാവ് കടുവ: തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്; വനം വകുപ്പിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ
Kalikavu tiger search

മലപ്പുറം കാളികാവിൽ നരഭോജിയായ കടുവയെ പിടികൂടാനുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് കടന്നു. കടുവയെ Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തുണിക്കടയിലെ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടുത്തം. വൈകിട്ട് 4.50 ഓടെയാണ് സംഭവം. Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം നിയന്ത്രണാതീതം; നഗരം പുകയിൽ
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ Read more

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയായി ഉയർത്താമെന്നും സത്യവാങ്മൂലം
Mullaperiyar dam safety

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. Read more

കാളികാവ് കടുവാ ആക്രമണം; വനംവകുപ്പിന് ഗുരുതര വീഴ്ച, DFO അയച്ച കത്ത് അവഗണിച്ചു
Kalikavu tiger attack

മലപ്പുറം കാളികാവിൽ കടുവാ ആക്രമണത്തിൽ വനംവകുപ്പിന് ഗുരുതര വീഴ്ച. കടുവയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി Read more

കാളികാവിൽ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു; പാപ്പാൻ ആശുപത്രിയിൽ
Kalikavu tiger mission

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാനുള്ള ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ Read more