വിദ്യാർഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ കേസിൽ ഇടനിലക്കാരൻ അറസ്റ്റിൽ.
പാലക്കാട് തൃത്താല കല്ലുങ്ങൽ വളപ്പിൽ നഫ്സൽ ആണ് അറസ്റ്റിലായത്.മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റും, മഹാരാഷ്ട്രയിൽ നിന്നുള്ള പ്ലസ് ടു സർട്ടിഫിക്കറ്റും എത്തിച്ചു നൽകാൻ ഇയാൾ 90,000 രൂപ വീതം വാങ്ങി.
ലണ്ടനിലെ ഹോസ്റ്റൽ മെസ്സിൽ വെച്ച് പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശിയിൽ നിന്നാണ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയത്.വിദ്യാർഥികളിൽ നിന്നും വാങ്ങിച്ച ആകെ പണത്തിൽ നിന്ന് 60,000 രൂപ ഹൈദരാബാദ് സ്വദേശിക്കു 30,000 രൂപ നഫ്സലിനും ആയിരുന്നു.
ഹൈദരാബാദിൽ നിന്നും കൊറിയർ വഴിയാണ് സർട്ടിഫിക്കറ്റുകൾ എത്തിയത്.ഒരു സുഹൃത്ത് വഴിയാണ് വിദ്യാർഥികൾക്ക് വ്യാജ സർട്ടിഫിക്കറ്റ് വേണമെന്ന് നഫ്സൽ അറിഞ്ഞത്.
യു.കെ യിലെ കിംഗ്സ്റ്റൺ യൂണിവേഴ്സിറ്റിയിൽ എം.എസ്.സി. ഇൻറർനാഷണൽ ബിസിനസ് മാനേജ്മെൻറ് സ്റ്റഡീസിന് ചേരാൻ വേണ്ടിയാണ് നഫസലിൽ നിന്നും വിദ്യാർത്ഥികൾ വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയത്.
വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേസിൽ കൂടുതൽ പേർ പിടിയിലാകാനുണ്ട് എന്നും പോലീസ് മേധാവി അറിയിച്ചു.
ഇൻസ്പെക്ടർ പി.എം ബൈജു, സബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, എസ്.സി.പി.ഒ മാരായ നവീൻ ദാസ്, ജിസ്മോൻ, കുഞ്ഞുമോൻ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് നഫ്സലിനെ പിടികൂടിയത്.
Story highlight : Youth arrested for giving fake cerficates.