വയനാട് പനമരം ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാലിന് വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു. മാനന്തവാടി ഡിവൈഎസ്പി ഓഫീസിലാണ് യുവാവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
പനമരം നെല്ലിയമ്പം സ്വദേശി അർജുൻ ചോദ്യംചെയ്യലിനിടെ എലിവിഷം കഴിച്ചതോടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് വിഷം കയ്യിൽ കരുതിയത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിനിടയിൽ ഇറങ്ങിയോടിയ അർജുൻ വിഷം കഴിക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ ഭക്ഷണം കഴിക്കാൻ കൊണ്ടുപോകവെ മർദിച്ചതിലെ മനോവിഷമം കാരണം കാന്റീനിൽ നിന്നും എലിവിഷം കഴിക്കുകയായിരുന്നെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ആശുപത്രിയിൽ തുടരുന്ന അർജുന്റെ ആരോഗ്യനില തൃപ്തികരമാണ്.
Story Highlights: Young man attempts suicide during inquiry at Mananthavadi DYSP office.