വിവാഹം കഴിഞ്ഞ് നാലുവർഷത്തിന് ശേഷം യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തി.

നിവ ലേഖകൻ

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തി
യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തി

ഗുജറാത്തിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി  കൊലപ്പെടുത്തി. ജയസൂഖ്(25) എന്ന യുവാവിനെയാണ് ബന്ധുക്കളുടെ എതിർപ്പിനെ അവഗണിച്ച് വിവാഹം ചെയ്തതിനെത്തുടർന്ന് കൊലപ്പെടുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 പ്രദേശത്തുനിന്നും 15 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
 മൃതദേഹത്തിൽ മുറിവുകളും കല്ലുകൾ കൊണ്ട് മർദ്ദിച്ച പാടുകളും ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് യുവാവിനെ യാത്രാമധ്യേ നാലംഗസംഘം  തട്ടിക്കൊണ്ടുപോയത്.

കാറിലെത്തിയ ബന്ധുക്കൾ യുവാവിനെ വഴിയിൽ തടഞ്ഞശേഷം ഇരുമ്പ് പൈപ്പ് കൊണ്ടു മർദ്ദിക്കുകയായിരുന്നു. ശേഷം കാറിൽ കയറ്റി കൊണ്ടുപോയി കൊലപാതകം നടത്തി. ഭാര്യയുടെ സഹോദരനും മറ്റു ബന്ധുക്കളും ചേർന്നു കൊലപാതകം നടത്തിയെന്നാണ് സൂചന. പ്രതികൾ ഒളിവിലാണ്.

 ബന്ധുക്കളുടെ എതിർപ്പിനെ തുടർന്ന് മാറി താമസിക്കുകയായിരുന്നു ഇരുവരും. എന്നാൽ നാലു വർഷത്തിനുശേഷം കൊല നടത്താനുള്ള കാരണമെന്തെന്ന് പോലീസ് അന്വേഷിക്കുകയാണ്. പ്രതികൾക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.

  ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ടു

Story Highlights: Honor killing in Gujarat.

Related Posts
കോട്ടയം ഇരട്ടക്കൊലപാതകം: ദുരൂഹതയേറുന്നു, മകന്റെ മരണവും സംശയാസ്പദമെന്ന് അഡ്വ. ടി.അസഫലി
Kottayam Double Murder

കോട്ടയം തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. 2018-ൽ മരിച്ച മകൻ ഗൗതമിന്റെ മരണവും Read more

തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരൻ കസ്റ്റഡിയിൽ
Kottayam Double Murder

കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻ വീട്ടുജോലിക്കാരനെ പോലീസ് Read more

അമ്പലമുക്ക് വിനീത കൊലക്കേസ്: വിധി 24ന്
Vineetha murder case

അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രനെതിരെയുള്ള വിധി ഈ മാസം 24-ന് പ്രഖ്യാപിക്കും. Read more

  അനുരാഗ് കശ്യപിനെതിരെ കേസ്; ബ്രാഹ്മണർക്കെതിരായ പരാമർശത്തിന്
മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം: ബസ് ഡ്രൈവർക്ക് പരിക്ക്
sword attack mumbai

മുംബൈയിൽ പതിനാറുകാരൻ വടിവാൾ വീശി ആക്രമണം നടത്തി. സർക്കാർ ബസിന്റെ ചില്ലുകൾ തകർക്കുകയും Read more

ഒറ്റപ്പാലത്ത് മദ്യപാന തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു
Ottapalam Murder

ഒറ്റപ്പാലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. കണ്ണമംഗലം Read more

ഒറ്റപ്പാലത്ത് ബന്ധുവിന്റെ ആക്രമണത്തിൽ മരണം
Ottapalam attack

ഒറ്റപ്പാലം അമ്പലപ്പാറയിൽ ബന്ധുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണമംഗലം സ്വദേശി രാമദാസ് (54) Read more

ചാത്തന്നൂരിൽ കൊലപാതകശ്രമം; കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ
Chathannoor attempted murder

ചാത്തന്നൂരിൽ അൻപത്തൊമ്പതുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. കടയ്ക്കാവൂർ സ്വദേശിയായ Read more

  ഡൽഹിയിൽ യുവതിയുടെ മൃതദേഹം വെടിയുണ്ടകളോടെ കണ്ടെത്തി; വിശാഖപട്ടണത്ത് ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി
അഞ്ച് കേസുകളിലെ പ്രതി ഒടുവിൽ പിടിയിൽ
Karunagappally Arrest

വധശ്രമം അടക്കം അഞ്ച് കേസുകളിലെ പ്രതിയായ പ്രിൻസിനെ കരുനാഗപ്പള്ളി പോലീസ് തമിഴ്നാട്ടിൽ നിന്ന് Read more

കോട്ടയം അഭിഭാഷകയുടെയും മക്കളുടെയും മരണം: ദുരൂഹതയെന്ന് കുടുംബം
Kottayam death

കോട്ടയം നീറിക്കാട് അഭിഭാഷകയായ ജിസ്മോളുടെയും രണ്ട് മക്കളുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. Read more

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു; 24-കാരൻ അറസ്റ്റിൽ
Minor Rape Uttar Pradesh

ഉത്തർപ്രദേശിൽ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പതിനൊന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച കാണാതായ പെൺകുട്ടിയെ Read more