എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്ക്കോട്ടിക്ക് സ്പെഷ്യല് സ്ക്വാഡും എക്സൈസ് ഐബിയും ചെർന്ന് നടത്തിയ പരിശോധനയില് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
കോഴിക്കോട് കൊടിയത്തൂരിലെ പന്നിക്കോട് -കുളങ്ങര റോഡിന് സമീപത്തുനിന്നുമാണ് ബൈക്കില് 22.6 ഗ്രാം എംഡിഎംഎയുമായി ചെറുവാടി സ്വദേശി നടുകണ്ടി വീട്ടില് അബ്ദു മന്സൂർ (40) എക്സൈസ് പിടിയിലായത്.
വാണിജ്യ അളവിലുള്ള എംഡിഎംഎ കൈവശം വെച്ചാല് പത്ത് വര്ഷം തടവ് ശിക്ഷയില് കുറയാതെ 20 വര്ഷം വരെ തടവ് ശിക്ഷയും കൂടാതെ ഒരു ലക്ഷം രൂപയില് താഴാതെ രണ്ട് ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കുമെന്നാണ് എക്സൈസ് അധികൃതര് പറയുന്നത്.
എക്സൈസ് സ്ക്വാഡ് സര്ക്കിള് ഇന്സ്പെക്ടര് വി ആര് ദേവദാസിന്റെ നേതൃത്വത്തില് ഐബി ഇന്സ്പെക്ടര് പ്രജിത്ത്.എ, പ്രിവന്റീവ് ഓഫീസര്മാരായ പ്രജിത്ത്.വി, ഷംസുദീന്. കെ സിവില് എക്സൈസ് ഓഫീസര്മാരായ ദീനദയാല് എസ്.ആര്. സന്ദീപ് എന്.എസ്, ബിനീഷ് കുമാര് എ.എം, അഖില്.പി, റനീഷ് കെ.പി, അരുണ്.എ, ജിത്തു പി.പി, ഡ്രൈവര് അബ്ദുല്കരീം എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കോഴിക്കോട് ജില്ലയില് പലതവണയായി മയക്കുമരുന്നുകൾ പിടികൂടിയിട്ടുണ്ട്.
കഞ്ചാവിനെ കൂടാതെ ന്യൂജന് മയക്കുമരുന്നായ എംഡിഎംഎയും നിരവധി തവണ പിടിച്ചെടുത്തിട്ടുണ്ട്. പിടിക്കപ്പെട്ടവരിൽ ഏറെയും യുവാക്കളാണ്.എന്നാൽ സ്ത്രീകളടങ്ങുന്ന സംഘവും പിടിയിലായിട്ടുണ്ട്.
Story highlight: Young man arrested with 22.6 g MDMA Drug.