ചെങ്ങന്നൂർ : വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കുന്നന്താനം ആഞ്ഞിലിത്താനം പഴംപള്ളിൽ അജീഷ് യോഹന്നാ(35)നെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റുചെയ്തത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഇയാൾ തമിഴ്നാട് പൊള്ളാച്ചിയിൽ ഒളിച്ചു താമസിപ്പിച്ചിരിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
നവംബർ 22 ആം തീയതിയാണ് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.
പ്രതിയായ അജീഷ് വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമാണെന്നു പോലീസ് പറയുന്നു.
ചെങ്ങന്നൂർ എസ്.ഐ. എസ്. നിതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
Story highlight : Young man arrested in POCSO case at Chengannur.