പ്രവാസി വ്യവസായിയെ കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത് ഹണിട്രാപ്പ്.

ഹണിട്രാപ്പ് പ്രവാസി വ്യവസായിയെ മർദ്ദിച്ചു
ഹണിട്രാപ്പ് പ്രവാസി വ്യവസായിയെ മർദ്ദിച്ചു

ഹണിട്രാപ്പിലൂടെ കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായിയാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും 59 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കണ്ണൂർ സ്വദേശിയായ സ്ത്രീ നേതൃത്വം നൽകിയ തട്ടിപ്പ് സംഘത്തിൽ ഇവർ ഉൾപ്പെടെ മൂന്ന് പേർ ഇന്നലെ പോലീസ് പിടിയിലായി.മറ്റ് 6 പേർക്കായി പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പണവും സ്വർണവും കാറും തട്ടിയെടുത്ത ഇവർ നിരന്തരം ഇദ്ദേഹത്തിൽ നിന്നും പണം ആവശ്യപ്പെട്ടിരുന്നു. നൽകിയ പണം തിരിച്ചു ചോദിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. ഇദ്ദേഹത്തിന്റെ നഗ്നചിത്രങ്ങളെടുത്തും ഭീഷണിപ്പെടുത്തി. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇദ്ദേഹം പോലീസിൽ അറിയിച്ചത്.

ഫോണിലൂടെ വ്യവസായിയുമായി ബന്ധം സ്ഥാപിച്ച ഇവർ നാട്ടിൽ ബ്യൂട്ടിപാർലറും ഹോട്ടൽ ബിസിനസും ഉണ്ടെന്ന് വ്യവസായിയെ ധരിപ്പിച്ചു. ശേഷം പണം നൽകിയാൽ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ഇത് വിശ്വസിച്ചാണ് ഇദ്ദേഹം പല ഘട്ടങ്ങളിലായി പണം നൽകിയത്.

കൂടുതൽ വിശ്വാസ്യത നേടാനായി മൂന്നുമാസം 50,000 രൂപ വീതം ലാഭവിഹിതമെന്ന് കാട്ടി നൽകിയിരുന്നു. അതിനുശേഷം കൂടുതൽ തുക ആവശ്യപ്പെട്ട ഇവർ പിന്നീട് ലാഭവീതം നൽകിയില്ല.

  സ്വർണവിലയിൽ നേരിയ കുറവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാമോ?

നാട്ടിലെത്തിയാൽ ബിസിനസ് കരാറിൽ ഒപ്പ് വയ്ക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ഇദ്ദേഹം നാട്ടിൽ എത്തിയതോടെ ഇവർ മുങ്ങുകയും ചെയ്തു. നൽകിയ പണം തിരിച്ച് ആവശ്യപ്പെട്ടതോടെയാണ് കാരപ്പറമ്പിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയും സംഘത്തിലെ മറ്റുള്ളവരെ കൊണ്ട് മർദ്ദിക്കുകയും ചെയ്തത്.


ഇതിനുശേഷം നഗ്നനാക്കി സംഘത്തിലെ സ്ത്രീയോടൊപ്പം നിർത്തി നഗ്നചിത്രങ്ങൾ എടുത്തു. ഇവ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പിന്നീട് പേടിച്ച് പണം തിരികെ ചോദിച്ചില്ല. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പോലീസിൽ അറിയിച്ചത്.

Story Highlights: Women and her gang blackmailed and looted money from businessman in Kozhikode

Related Posts
നെഹ്റു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനം വൈകുന്നു; ബോട്ട് ക്ലബ്ബുകൾ പ്രതിഷേധവുമായി രംഗത്ത്
Nehru Trophy Boat Race

നെഹ്റു ട്രോഫി വള്ളംകളിയിലെ ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകൾ രംഗത്ത്. രണ്ടാം സ്ഥാനം Read more

  തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ വിവിധ തസ്തികകളിൽ അവസരം
കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ
Eranjippalam woman death

കോഴിക്കോട് എരഞ്ഞിപ്പാലത്ത് 21 വയസ്സുള്ള യുവതിയെ ആൺസുഹൃത്തിന്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച Read more

സ്വർണവില കുതിക്കുന്നു; പവൻ 77,640 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില കുതിച്ചുയരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 680 രൂപ വർദ്ധിച്ച് Read more

ആലപ്പുഴയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Elephant attack

ആലപ്പുഴ ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. തെങ്ങമം സ്വദേശി മുരളീധരൻ നായരാണ് Read more

തൃശ്ശൂരിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു
Thrissur crime news

തൃശ്ശൂരിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. കുന്നംകുളം മങ്ങാട് കുറുമ്പൂർ വീട്ടിൽ Read more

താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർവ്വസ്ഥിതിയിലായി; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം തുടരും
Thamarassery pass traffic

മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർവ്വസ്ഥിതിയിലായി. മൾട്ടി ആക്സിൽ Read more

  ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളിൽ ദേവസ്വം ബോർഡിന് അതൃപ്തി
കണ്ണൂര് കീഴറയില് വാടക വീട്ടില് സ്ഫോടനം; ഒരാള് മരിച്ചെന്ന് സംശയം
Kannur bomb blast

കണ്ണൂര് കണ്ണപുരം കീഴറയില് വാടക വീട്ടില് സ്ഫോടനം. സ്ഫോടനത്തില് ഒരാള് മരിച്ചെന്ന് സംശയം. Read more

മാനന്തവാടിയിൽ വയോധികയെ സ്വയം വെട്ടി മരിച്ച നിലയിൽ കണ്ടെത്തി
Mananthavady suicide case

വയനാട് മാനന്തവാടിയിൽ വയോധികയെ സ്വയം വെട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ Read more

ഉയരം കുറഞ്ഞവരുടെ ടീം ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബ് ഏരീസ് കൊല്ലം സെയിലേഴ്സുമായി സൗഹൃദ മത്സരത്തിനിറങ്ങി
Little People Sports Club

ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബും ഏരീസ് കൊല്ലം സെയിലേഴ്സും തമ്മിൽ നടന്ന സൗഹൃദ Read more

കാസർഗോഡ് തലപ്പാടിയിൽ വാഹനാപകടം; 6 മരണം
Kasargod bus accident

കാസർഗോഡ് തലപ്പാടിയിൽ അമിതവേഗതയിലെത്തിയ കർണാടക ആർടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി Read more