ജർമൻ വാഹന നിർമ്മാണ രംഗത്തെ ഭീമന്മാരായ ഫോക്സ്വാഗൺ പുതിയ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി എത്തിയതായാണ് റിപ്പോർട്ട്. ഓട്ടോ ഇൻഫ്രാസ്ട്രക്ച്ചർ സേവന കമ്പനിയായ ഒറിക്സുമായി ചേർന്നാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
പോളോ, വെന്റോ, ടി റോക്ക് എന്നീ മോഡലുകൾക്കാണ് സബ്സ്ക്രിപ്ഷൻ പദ്ധതി ലഭ്യമാകുക. ഈ മോഡലിലുള്ള കാറുകൾ 2,3,4 വർഷത്തേക്ക് ലീസിന് നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ദില്ലി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ,പൂനെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ മുപ്പതോളം ഔട്ട്ലെറ്റുകളിലാണ് കമ്പനി സബ്സ്ക്രിപ്ഷൻ സേവനം ആരംഭിക്കുക. തുടർന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഘട്ടംഘട്ടമായി പദ്ധതി വ്യാപിപ്പിക്കും.
സെപ്റ്റംബർ 23ന് അവതരിപ്പിക്കാനിരിക്കുന്ന ടൈഗൂൺ എസ്യുവിയെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കൂടുതൽ സൗകര്യപ്രദമായ ഉടമസ്ഥാവകാശ അനുഭവമാണ് സബ്സ്ക്രിപ്ഷൻ പദ്ധതിയിലൂടെ ലഭിക്കുന്നതെന്ന് ഫോക്സ്വാഗൺ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.
Story Highlights: Volkswagen announced Subscription based Ownership scheme.