
തൃശൂരില് വീണ്ടും തിമംഗല ഛര്ദില് എന്നറിയപ്പെടുന്ന ആംബർഗ്രിസ് പിടികൂടി.
വിപണിയില് അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം ആംബർഗ്രിസ് ആണ് സിറ്റി ഷാഡോ പൊലീസും തൃശൂര് ഈസ്റ്റ് പൊലീസും ചേര്ന്ന് പിടികൂടിയത്.
സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചാവക്കാട് സ്വദേശി റംഷീദ്, എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ആവശ്യക്കാരെന്ന വ്യാജേന പോലീസ് താമസസ്ഥലത്തെത്തിയാണ് യുവാക്കളെ പിടികൂടിയത്.
ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
മുൻപും തൃശ്ശൂർ ജില്ലയിൽ നിന്നും ആംബർഗ്രിസ് പിടികൂടിയിരുന്നു.വിപണിയില് 30 കോടി വിലവരുന്ന ആംബർഗ്രിസുമായി മൂന്നുപേരാണ് അന്ന് അറസ്റ്റിലായത്.ചാവക്കാട് ചേറ്റുവയില് നിന്നും വനം വിജിലന്സാണ് ഇവരെ പിടികൂടിയിരുന്നത്.
Story highlight : Two arrested with ambergris in Thrissur.