മലപ്പുറം പാണ്ടിക്കാട് നടത്തിയ വൻ കഞ്ചാവ് വെട്ടയിൽ 16 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയടക്കം രണ്ട് വിവിധഭാഷ തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.
പുഴക്കാട്ടിരി മണ്ണുംകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്ഥാൻ സ്വദേശി ഉദയ് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആന്ധ്രപ്രദേശ് , ഒറീസ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗ്ഗം വിവിധഭാഷ തൊഴിലാളികൾ മുഖേനയാണ് കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ എത്തുന്ന കഞ്ചാവ്, ആവശ്യക്കാർക്ക് വിലപറഞ്ഞുറപ്പിച്ച് പറയുന്ന സ്ഥലത്തേക്ക് എത്തിച്ചുകൊടുക്കുന്നതിനായി വിവിധഭാഷാ തൊഴിലാളികൾ അടക്കമുള്ള വൻ കഞ്ചാവ് മാഫിയാസംഘം പ്രവർത്തിച്ചു വരുന്നുണ്ട്.
ബാഗുകളിലും മറ്റും ഒളിപ്പിച്ച നിലയിൽ ഇവരുടെ വാടകക്വാർട്ടേഴ്സുകളിലെ രഹസ്യ കേന്ദ്രങ്ങളിലേയ്ക്കാണ് കഞ്ചാവ് എത്തിച്ചു നൽകുന്നത്.
ഇത്തരത്തിൽ കിലോഗ്രാമിന് 30,000 മുതൽ 35,000 രുപ വരെ വിലയിൽ ആവശ്യക്കാർക്കായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നാണ് പോലീസ് പറയുന്നത്.
Story highlight : Two arrested with 16 kg cannabis in Malappuram.