
തിരുവനന്തപുരം കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ രണ്ട് പേരെ പോലീസ് പിടികൂടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കരമനയിലെ ലോഡ്ജിൽ ലജീഷിന്റെ പേരിലാണ് ഇവർ മുറിയെടുത്തിരുന്നത്. പരിശോധനയ്ക്കായി ഫ്ലാറ്റിലെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതികൾ നാടൻ പടക്കം എറിയുകയായിരുന്നു.
പൊലീസിനെ ആക്രമിച്ച് പ്രതികളിൽ 2 പേർ രക്ഷപ്പെട്ടിരുന്നു.
നാർക്കോട്ടിക് സെൽ അസി. കമീഷണറുടെ നിർദേശ പ്രകാരമാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്.
മുറിയിൻ നിന്നും തോക്കും മറ്റ് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.
Story highlight : Two arrested for selling cannabis in Trivandrum.