അഫ്ഗാനിസ്ഥാനിൽനിന്നും യുഎസ് സൈനിക പിന്മാറ്റത്തെ വിമർശിച്ച് ടോണി ബ്ലെയർ.

Anjana

അഫ്ഗാനിസ്ഥാനിൽനിന്നും സൈനികപിന്മാറ്റത്തെവിമർശിച്ച് ടോണി ബ്ലെയർ
അഫ്ഗാനിസ്ഥാനിൽനിന്നും സൈനികപിന്മാറ്റത്തെവിമർശിച്ച് ടോണി ബ്ലെയർ

ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രിയായ ടോണി ബ്ലെയർ അഫ്ഗാനിസ്ഥാനിൽനിന്നും യുഎസ് സൈനിക പിന്മാറ്റത്തെ രൂക്ഷമായി വിമർശിച്ചു.  അനാവശ്യമായി ഒരു രാജ്യത്തെ അപകടത്തിലുപേക്ഷിച്ചു പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഫ്ഗാനിലേക്ക് ബ്രിട്ടൻ സൈന്യത്തെ 2001ൽ യുഎസിനൊപ്പം അയച്ചപ്പോൾ ടോണി ബ്ലെയറായിരുന്നു പ്രധാനമന്ത്രി. അദ്ദേഹം ആദ്യമായാണ് അഫ്ഗാൻ വിഷയത്തിൽ പ്രതികരിക്കുന്നത്. അദ്ദേഹത്തിന്റെ കീഴിലുള്ള വെബ്സൈറ്റിലാണ് നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിനാശകരമായ  ദുരന്തത്തിലേക്ക് അഫ്ഗാൻ ജനതയെ തള്ളിവിട്ടത് തങ്ങളുടേയോ അവരുടേയോ താൽപര്യപ്രകാരമല്ല. പാശ്ചാത്യ രാജ്യങ്ങൾ തന്ത്രപരമായി ജയിച്ചുവോ എന്ന ചോദ്യം ഉയരുന്നുണ്ട്. ലോകത്തിന് പാശ്ചാത്യരുടെ നിലപാട് എന്താണെന്നത് വ്യക്തമല്ല.

സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവലിച്ചത് തന്ത്രങ്ങളുടെ ഭാഗമായല്ല മറിച്ച് അത് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ്. ഇതുവഴി ലോകത്തെ എല്ലാ ഭീകരസംഘടനകൾക്കും ആഹ്ലാദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

എന്നാൽ റഷ്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ  മുതലെടുക്കുന്നത് വഴി പാശ്ചാത്യരാജ്യങ്ങളുടെ സഖ്യത്തെപ്പോലും ഇതു ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story highlight : Tony Blair criticized the US military withdrawal from Afghanistan.