ഇന്ത്യയുടെ രണ്ട് ടീമുകൾക്കും യോഗ്യതാ ഘട്ടം കടക്കാനാകാതെ ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ.12ആം സ്ഥാനത്ത് എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം ഫിനിഷ് ചെയ്തപ്പോൾ 18ആമത് അഞ്ജും മൗദ്ഗിൽ- ദീപക് കുമാർ ഫിനിഷ് ചെയ്തു.
എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം നേടിയത് 626.5 പോയിൻ്റുകളാണ്. 623.8 പോയിന്റുകൾ അഞ്ജും മൗദ്ഗിൽ- ദീപക് കുമാർ സഖ്യവും നേടി.
ടോക്യോ ഒളിമ്പിക്സ് വനിതാ ടെന്നീസിൽ ലോക രണ്ടാം നമ്പർ താരമായ നയോമി ഒസാക്ക ഇതിനിടെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി.മൂന്നാം റൗണ്ടിൽ ഒസാക്കയെ അട്ടിമറിച്ചത് ചെക്ക് റിപ്പബ്ലിക്കിൻ്റെ മാർക്കേറ്റ വോൻഡ്രൗസോവയാണ്.ചെക്ക് താരത്തിൻ്റെ ജയം വെറും രണ്ട് സെറ്റുകൾ മാത്രം നീണ്ടുനിന്ന പോരാട്ടത്തിൽ അനായാസമായിരുന്നു.
ചൈനയെ പിന്തള്ളിയാണ് മെഡൽ വേട്ടയിൽ മൂന്നാം ദിനത്തിൽ ജപ്പാൻ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇപ്പോൾ ജപ്പാന് സ്വന്തമായുള്ളത് 8 സ്വർണവും 2 വെള്ളിയും 3 വെങ്കലവും ആണ്.നിലവിൽ 7 സ്വർണവും 3 വെള്ളിയും നാലു വെങ്കലവും അടക്കം 14 മെഡലുകൾ ആണ് അമേരിക്കയ്ക്ക് ഉള്ളത്.
Story highlight : Tokyo Olympics: India disappointed in shooting; Out of 10m air rifle without seeing the final.