Headlines

Crime News, Kerala News

ഗുണ്ടകളുടെ ആക്രമണം ; മൂന്ന് പൊലീസുകാ‍ർക്ക് പരിക്ക്.

policemen injured gunda attack

കോഴിക്കോട് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം.ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇവരിൽ ഒരാളുടെ കാൽ ഒടിഞ്ഞ നിലയിലാണ്.

കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസ് സംഘത്തെ പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിക്കുകയായിരുന്നു.

തുടർന്ന് റൂറൽ എസിപിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാ‍ർ സ്ഥലത്ത് എത്തി പ്രതിയെ പിടികൂടി.എന്നാൽ അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവെ ഇയാൾ വീണ്ടും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും നടുറോഡിൽ വാഹനത്തിന് മുകളിൽ കയറി  പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് കൂടുതൽ പൊലീസുകാർ സംഭവസ്ഥലത്തെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

വിവിധ ജില്ലകളിലായി ഒട്ടേറെ കേസുകളിലെ പ്രതിയാണ് ഷിജുവെന്ന് പോലീസ് പറയുന്നു.

പരിക്കേറ്റ പോലീസുകാരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Story highlight : Three policemen injured in attack of goons

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts