
കോഴിക്കോട് നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള യുകെഎസ് റോഡിലെ വണ്ടർ ക്ലീനിങ് സ്ഥാപനത്തിൽ മോഷണം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പൂർണ നഗ്നനായെത്തിയാണ് മോഷ്ടാവ് മോഷണം നടത്തിയത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം.
മേൽക്കൂരയിലെ ടിൻഷീറ്റ് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അകത്തു കടന്ന നഗ്നനായ മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
തോളിൽ ബാഗുമായെത്തിയ മോഷ്ടാവ് ഏറെ നേരം സ്ഥാപനത്തിനുള്ളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടാത്തതിനെ തുടർന്ന് ഡ്രൈ ക്ലീൻ ചെയ്ത വസ്ത്രങ്ങൾ എടുത്തുകൊണ്ടു മുങ്ങുകയായിരുന്നു.
ഈ സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള ഐഎൻടിയുസി ഓഫിസിലും കള്ളൻ കയറി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.
Story highlight : Theft at MLA’s dry cleaning center in Kozhikode