Headlines

World

പ്രണയത്തിനായി പദവിയും കോടികളുടെ സമ്മാനവും വേണ്ടെന്ന് വച്ച് രാജകുമാരി.

പ്രണയത്തിനായി പദവി വേണ്ടെന്നുവച്ച് രാജകുമാരി

ടോക്യോ:പ്രണയ സാഫല്യത്തിനായി രാജകുമാരിപദവിയും  കോടികളുടെ സമ്മാനവും വേണ്ടെന്നുവച്ച്‌ ജപ്പാൻ രാജകുമാരി മാകോ കാമുകനായ കെയ് കൊമുറോയെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ്.  യു.എസിലായിരിക്കും ഇരുവരും വിവാഹത്തിനുശേഷം താമസിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

29-കാരിയായ മാകോ ജപ്പാനിലെ ഇപ്പോഴത്തെ രാജാവായ അകിഷിനോയുടെ മകളും അകിഹിതോ ചക്രവർത്തിയുടെ പേരക്കുട്ടിയുമാണ്. രാജകുടുംബത്തിലെ നിയമങ്ങളെ ലംഘിച്ചുകൊണ്ടാണ് നിയമരംഗത്ത് ജോലിചെയ്യുന്ന സാധാരണക്കാരനായ കെയ്‌ കൊമുറോയെ ജീവിതപങ്കാളിയായി മാകോ തിരഞ്ഞെടുത്തത്.

ഇരുവരും ടോക്യോയിലെ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ സർവകലാശാലയിലെ നിയമപഠനത്തിനിടയിലാണ് ആദ്യമായി കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിതെളിക്കുകയായിരുന്നു.

സാധാരണക്കാരനെ രാജകുടുംബത്തിലെ പെൺകുട്ടികൾ വിവാഹം കഴിച്ചാൽ അധികാരങ്ങളും രാജകീയപദവികളും നഷ്ടമാകുമെന്നാണ് നിയമം. രാജകുമാരിയുടെ പദവിയും സൗകര്യങ്ങളും മാകോയ്ക്ക് നഷ്ടമാവും. അതിനാൽ അന്താരാഷ്ട്രതലത്തിൽത്തന്നെ മാകോ-കൊമുറോ പ്രണയകഥ ഏറെക്കാലമായി ശ്രദ്ധനേടിയിരുന്നു.

മാകോയുടെ പിതാവായ രാജാവ് അകിഷിനോ നിബന്ധനകളോടെ വിവാഹത്തിന് സമ്മതിക്കാമെന്നായിരുന്നു പറഞ്ഞത്.എന്നാൽ, നിബന്ധനകൾ ലംഘിച്ചു പരമ്പരാഗത ആചാരങ്ങളില്ലാതെയും, രാജകുടുംബത്തിൽനിന്നുള്ള കോടിക്കണക്കിന് രൂപയോളം വരുന്ന സമ്മാനങ്ങൾ നിരസിച്ചും കൊണ്ട്‌  വിവാഹം ലളിതമാക്കാനാണ് ഇരുവരുടെയും തീരുമാനം. മാകോയ്ക്ക് രാജകുടുംബത്തിൽനിന്നും ആചാരപ്രകാരം ലഭിക്കേണ്ടത് 8.76 കോടി രൂപയാണ്.

Story highlight : The princess gave up her royal status for love.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts