കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മ മരിച്ച നിലയില്‍.

Anjana

കൂട്ടബലാത്സംഗം ഇരയുടെ അമ്മ മരിച്ചനിലയിൽ
കൂട്ടബലാത്സംഗം ഇരയുടെ അമ്മ മരിച്ചനിലയിൽ

കോഴിക്കോട് : ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മയെ ഇന്ന് രാവിലെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമാണുള്ളത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് പോലീസ് സംഭവമറിഞ്ഞത്. സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ് ബലാത്സംഗത്തിന് ഇരയായ യുവതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ യുവതിയെ ഇരുചക്രവാഹനത്തിൽ കയറ്റി ബസിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ് (38), പത്താംമൈൽ മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) തുടങ്ങിയവരെ സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതിയായ ഇന്ത്യേഷ് കുമാർ ഒളിവിൽ ആണ്.

യുവതിയുമായി പ്രതികൾ സ്കൂട്ടറിൽ പോകുന്നതിന്റെ അവ്യക്തമായ സി.സി.ടി.വി. ദൃശ്യം മാത്രമാണ് പോലീസിന് ലഭ്യമായത്. ഇന്ത്യോഷ് മുങ്ങിയതിനെ തുടർന്ന് പോലീസ് അന്വേഷണം അന്യ സംസ്ഥാനങ്ങളിലേക്കും നീളുകയാണ്.

Story highlight : The mother of a rape victim has been found dead.