കൊച്ചി: കിറ്റെക്സ് കമ്പനിയുടെ വിപുലീകരണ പദ്ധതിക്കായി തെലങ്കാന സർക്കാരിന്റെ അംഗീകാരം ലഭിച്ചത്തോടെ കമ്പനിയുടെ ഓഹരി വില വർധിച്ചു. ഓഹരി വില 10% ഉയർന്നു 164.10 രൂപയിലെത്തി.
1,000 കോടി രൂപയുടെ നിക്ഷേപമാണ് രണ്ട് വർഷത്തിനുള്ളിൽ തെലങ്കാനയിൽ കിറ്റെക്സ് ലക്ഷ്യമിടുന്നത്. ഇതിലൂടെ 4000 തൊഴിലവസരങ്ങൾ ലഭ്യമാകുമെന്ന് തെലങ്കാന സർക്കാരിനെ കമ്പനി മുൻപ് അറിയിച്ചിരുന്നു.
ഓഹരി വിപണിയിൽ വ്യാപാരം തുടക്കമിട്ട ഉടൻ തന്നെ ബിഎസ്ഇയിലും എന്എസ്ഇയിലുമായി 2,10,000 ഓഹരികളുടെ ഇടപാടാണ് ഉണ്ടായത്.
കേരളത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉപദ്രവങ്ങൾ നേരിടുന്നതിനാൽ മറ്റു സംസ്ഥാനങ്ങളിലേക്കു 3,500 കോടിയുടെ നിക്ഷേപ പദ്ധതികൾ മാറ്റുന്നതായി കിറ്റെക്സ് എംഡി സാബു എം.ജേക്കബ് ഉന്നയിച്ചിരുന്നു.13 തവണയാണ് അടുത്തിടെ മാത്രം വിവിധ സർക്കാർ വകുപ്പുകൾ കിറ്റെക്സിൽ പരിശോധന നടത്തിയത്.
Story highlight : Approval from Karnataka Government for Kitex’s expansion plan