
മലപ്പുറത്ത് അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫ് എന്ന അധ്യാപകനാണ് അറസ്റ്റിലായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മൂന്നാം തവണയാണ് അധ്യാപകനായ ഇയാൾ പോക്സോ കേസിൽ അറസ്റ്റിലാകുന്നത്.
പരപ്പനങ്ങാടി,കരിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിൽ അധ്യാപകനായി ജോലിചെയ്യവെയാണ് അഷ്റഫ് മുൻപ് രണ്ട് പോക്സോ കേസുകളിൽ പിടിയിലായത്.
ആൺകുട്ടിളായ വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസുകളിലാണ് മൂന്ന് തവണയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകൻ അറസ്റ്റിലായത്.
പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.Story highlight : Teacher arrested for POCSO case in Malappuram.