അമേരിക്കന്‍ സേന അഫ്ഗാൻ വിട്ടു; പിന്നാലെ പാഞ്ച്ഷിര്‍ ആക്രമിച്ച് താലിബാന്‍.

Anjana

പാഞ്ച്ഷിര്‍ ആക്രമിച്ച് താലിബാന്‍
പാഞ്ച്ഷിര്‍ ആക്രമിച്ച് താലിബാന്‍

കാബൂൾ: അമേരിക്കൻ സേന അഫ്ഗാൻ വിട്ടതിന് പിന്നാലെ പാഞ്ച്ഷിർ പ്രവിശ്യയെ ആക്രമിച്ച് താലിബാൻ. പ്രതിരോധ സേനയുമായുള്ള പോരാട്ടത്തിൽ എട്ട് താലിബാൻ ഭീകരർ കൊല്ലപ്പെട്ടു.

20 വർഷത്തിന് ശേഷമാണ് അമേരിക്കൻ സേന അഫ്ഗാനിൽ നിന്ന് പൂർണമായി പിൻമാറിയത്. പാഞ്ച്ഷിർ മേഖലയിലെ ഇന്റർനെറ്റ് കണക്ഷൻ താലിബാൻ ഞായറാഴ്ച വിച്ഛേദിച്ചിരുന്നു. അഹമ്മദ് മസൂദിനൊപ്പം ചേർന്ന മുൻ വൈസ് പ്രസിഡന്റ് അമറുളള സലേ വിവരങ്ങൾ കൈമാറുന്നത് തടയാനായിരുന്നു നടപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിരോധസേനയുടെ തലവനായ അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദഷ്തിയാണ് ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ചത്. ഇരുവിഭാഗത്തിലെയും നിരവധിപേർക്ക് പരിക്കേറ്റതായും വക്താവ് സ്ഥിരീകരിച്ചു.

തങ്ങളുടെ പോരാട്ടം പാഞ്ച്ഷിർ പ്രവിശ്യക്ക് വേണ്ടി മാത്രമല്ലെന്നും മുഴുവൻ അഫ്ഗാൻ ജനതയ്ക്കും അവരുടെ സ്വാതന്ത്ര്യത്തിനും വേണ്ടിയാണെന്നും നേരത്തെ അഹമ്മദ് മസൂദ് വ്യക്തമാക്കിയിരുന്നു.അഫ്ഗാനിസ്താനിൽ താലിബാന് ഇനിയും പിടിച്ചെടുക്കാൻ കഴിയാത്ത പ്രവിശ്യയാണ് പാഞ്ച്ഷിർ.

Story highlight : Taliban attacked Panjshir.